കരാർ ജീവനക്കാരും 180 ദിവസത്തെ പ്രസവാവധിക്ക് അർഹരെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾക്ക് കീഴിലും സ്ഥാപനങ്ങളിലും കരാർ ജീവനക്കാരായ സ്ത്രീകൾക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈകോടതി. തങ്ങൾക്ക് 90ഉം 135ഉം ദിവസം മാത്രം പ്രസവാവധി നൽകുന്നത് ചോദ്യം ചെയ്ത് സർക്കാർ പദ്ധതികൾക്ക് കീഴിലെ കരാർ ജീവനക്കാരായ പി.വി. രാഖി, കെ.എസ്. നിഷ, റീജമോള്‍, ജയപ്രഭ, ബിതമോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്) പ്രോഗ്രാം മാനേജറാണ് ഹരജിക്കാരിൽ ഒരാൾ. 2014 സെപ്റ്റംബർ 21 മുതൽ ഒരു വര്‍ഷത്തേക്കാണ് കരാർ വ്യവസ്ഥയിൽ നിയമനം നൽകിയത്. കരാര്‍ രണ്ടുതവണ നീട്ടി. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന് കീഴിൽ കരാര്‍ അടിസ്ഥാനത്തിൽ റിസോഴ്സ് അധ്യാപകരായി പ്രവർത്തിക്കുന്നവരാണ് മറ്റുള്ളവർ. 135 ദിവസം മാത്രമാണ് ഇവർക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസവാവധി അനുവദിച്ചത്. സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആറുമാസത്തെ പ്രസവാവധി തങ്ങൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ, ഹരജിക്കാരുൾപ്പെടെയുള്ളവർക്ക് 12 ആഴ്ചക്കപ്പുറം അവധി നൽകാനാവില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വിസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചെത്ത പ്രസവാവധി കേന്ദ്ര^സംസ്ഥാന സർക്കാറുകളിലെ സ്ഥിരം ജീവനക്കാർക്കേ നല്‍കാനാവൂ. അസാപ് ജീവനക്കാര്‍ക്ക് 90 ദിവസം പ്രസവാവധി നല്‍കിയാല്‍മതിയെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. സര്‍വശിക്ഷ അഭയാന് കീഴിലെ ജീവനക്കാർക്കെന്നപോെല രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ജീവനക്കാർക്കും 90 ദിവസമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, മാതൃത്വപരമായ കടമ നിറവേറ്റലിെൻറ ഭാഗമായ പ്രസവത്തിനുൾപ്പെടെ ജീവനക്കാരികൾക്ക് മതിയായ അവധി നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രസവാവധിയെടുക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകും.
കേരള സർവിസ് ചട്ടപ്രകാരം ജീവനക്കാരികൾക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അവകാശമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഹരജിക്കാർ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിലെ കരാർ ജീവനക്കാരാണ്. അതിെൻറ പേരിൽമാത്രം അവരോട് വിവേചനം പാടില്ല. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കരാർ ജീവനക്കാരുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സർക്കാർ ഉത്തരവുകൾ അസാധുവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.