അവകാശ സമരങ്ങളെ സർക്കാർ തള്ളിപ്പറയുന്നു –കെ.പി.എ. മജീദ്
text_fieldsതിരുവനന്തപുരം: തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച സർക്കാർ അവകാശ സമരങ്ങളെ തള്ളിപ്പറയുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒരേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29ന് കാസർകോട്ടുനിന്ന് ആരംഭിച്ച സമരസംഗമങ്ങളുടെ സമാപനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു ദേശീയ പ്രസിഡൻറ് അഡ്വ.എം. റഹ്മത്തുല്ല മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ദേശീയ സെക്രട്ടേറിയറ്റ് അംഗം ജി. മാഹീൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഇടത് സർക്കാറിനെതിരെ കുറ്റപത്രം വിശദീകരിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ് അവകാശപത്രിക വിശദീകരിച്ച് സംസാരിച്ചു. എസ്.ടി.യു ജില്ല പ്രസിഡൻറ് മംഗലപുരം ഷാജി സ്വാഗതവും ജനറൽ സെക്രട്ടറി എ. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.