അനിൽ അക്കരക്കെതിരായ കേസ് നടത്തിപ്പിലെ വീഴ്ച: സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു
text_fieldsകൊച്ചി: വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരക്കെതിരായ തെരഞ്ഞെടുപ്പ് കേസ് നടത്തിപ്പിലെ വീഴ്ചയെത്തുടർന്ന് ഹൈകോടതിയിലെ സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഓഫിസിലെ സ്പെഷൽ ഗവ. പ്ലീഡർ പി.കെ. വിജയമോഹനെതിരെയാണ് സർക്കാർ നടപടി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 43 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടത്. തുടർന്ന് ഫലം ചോദ്യം ചെയ്ത് സി.പി.എം ഹൈകോടതിയെ സമീപിച്ചു. സി.പി.എം സഹയാത്രികനും മുതിർന്ന അഭിഭാഷകനുമായിരുന്ന എം.കെ. ദാമോദരെൻറ ഓഫിസ് വഴിയാണ് ഹരജി ഫയൽ ചെയ്തത്. അദ്ദേഹത്തിെൻറ ഓഫിസിലെ അഭിഭാഷകനായിരുന്ന വിജയമോഹനാണ് ഹരജി തയാറാക്കിയത്. എന്നാൽ, പ്രാഥമിക വാദം കേൾക്കാൻപോലും നിൽക്കാതെ ഹൈകോടതി ഇത് തള്ളുകയായിരുന്നു.
കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണ് ഇതെന്നായിരുന്നു സി.പി.എം വിലയിരുത്തൽ. തൃശൂർ ജില്ല കമ്മിറ്റിക്കും വടക്കാഞ്ചേരിയിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിനും ഇത് വലിയ തിരിച്ചടിയായി. ഒരുലക്ഷത്തോളം രൂപ ഇതിനായി തൃശൂർ ജില്ല കമ്മിറ്റി െചലവഴിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
ഇതേ തുടർന്നാണ് സ്പെഷൽ പ്ലീഡർ സ്ഥാനത്തുനിന്ന് വിജയമോഹനെ നീക്കിയത്. അഡ്വക്കറ്റ് ജനറലിെൻറ ഓഫിസിനെപോലും മുൻകൂട്ടി അറിയിക്കാതെയായിരുന്നു നിയമ വകുപ്പിെൻറ നടപടിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.