സർക്കാർ ജീവനക്കാരുടെ മൂന്ന് മാസത്തെ പ്രീമിയം എൽ.െഎ.സിക്ക് ലഭിച്ചില്ല
text_fieldsതൃശൂർ: ശമ്പളത്തിൽ നിന്നും പിടിച്ച സർക്കാർ ജീവനക്കാരുടെ മൂന്ന് മാസത്തെ പ്രീമിയം തുക ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അടച്ചില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രീമിയമാണ് ഇതുവരെ കോർപറേഷന് കിട്ടാത്തത്. പ്രതിമാസ പ്രീമിയം തുക ലഭിക്കാതായപ്പോൾ എൽ.െഎ.സി ജീവനക്കാർക്ക് സന്ദേശം നൽകിയപ്പോഴാണ് ജീവനക്കാർ ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് പോളിസി ഉടമകളുടെ മൊബൈലുകളിലേക്ക് മൂന്ന് മാസമായി പ്രിമീയം കിട്ടിയിട്ടില്ലെന്ന് സന്ദേശം എത്തിയത്.
ട്രഷറി മുഖേനയാണ് എൽ.ഐ.സിക്ക് പണം നൽകുന്നത്. എൽ.ഐ.സി, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുക പിടിച്ച ശേഷമാണ് ജീവനക്കാർക്ക് സ്പാർക്ക് വഴി ശമ്പളം ലഭിക്കുക. കഴിഞ്ഞ മൂന്ന് മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം പിടിച്ചിരുന്നു. പണം അടക്കുന്നത് ഒാൺലൈൻ മുഖേനയാക്കിയതാണ് പ്രശ്നമെന്നാണ് ട്രഷറി അധികൃതരുടെ വാദം. ഓൺലൈൻ മുഖേനയുള്ള സംവിധാനത്തിൽ സാങ്കേതിക തകരാർ വന്നതോടെ പഴയ സംവിധാനത്തിലേക്ക് അന്ന് തന്നെ തിരിച്ചുപോയിരുന്നു. ഇതനുസരിച്ച് ട്രഷറിയിൽ നിന്നും എൽ.ഐ.സിയിലേക്ക് തുക അയച്ചിരുന്നുവെന്നും ട്രഷറി അധികൃതർ പറയുന്നു.
എൽ.ഐ.സിയുടെ പിഴവായിരിക്കാം പണം ലഭിക്കാത്തതിന് കാരണമെന്ന് ട്രഷറി അധികൃതർ കുറ്റപ്പെടുത്തുന്നു. കൂടുതൽ എളുപ്പത്തിന് വേണ്ടിയാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ തീരുമാനിച്ചത്. പ്രക്രിയകൾ ലളിതമാക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പക്ഷെ, തുടക്കത്തിലേ പിഴവ് സംഭവിച്ചതിനാൽ ആശങ്കയിലാണ് സർക്കാർ ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.