ഗവ. എൻജി. കോളജ് പ്രിൻസിപ്പൽ തസ്തിക: കെ.ടി.യു വി.സിയും സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറുമുൾപ്പെടെ 18 പേരെ തരംതാഴ്ത്തി
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാല വൈസ് ചാൻസലർ, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ഉൾപ്പെടെ 18 പേരെ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ തസ്തികയിൽനിന്ന് മുൻകാല പ്രാബല്യത്തോടെ തരംതാഴ്ത്തി സർക്കാർ ഉത്തരവ്. 2019ൽ സർക്കാർ തരംതാഴ്ത്തിയവർ ഉൾപ്പെടെ 43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ പദവിയിലിരിക്കെ 2019ലാണ് ഡോ. രാജശ്രീയെ സാേങ്കതിക സർവകലാശാല (കെ.ടി.യു) വി.സിയായി നിയമിച്ചത്. പുതിയ ഉത്തരവിലൂടെ 2015 ഒക്ടോബർ 26 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് രാജശ്രീയെ പ്രിൻസിപ്പൽ തസ്തികയിൽനിന്ന് തരംതാഴ്ത്തിയത്. സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. ടി.പി. ബൈജുബായിയെ 2013 മേയ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രിൻസിപ്പൽ തസ്തികയിൽനിന്ന് തരംതാഴ്ത്തിയത്. ഇതോടെ ഇവർക്ക് ഡയറക്ടറുടെ ചുമതലയിൽ തുടരാൻ കഴിയില്ല.
ഡോ. എ. സുരേഷ് കുമാർ, ഡോ.പി.എ. സഹീദ, കെ. വിദ്യാസാഗർ, ഡോ. സൂസൻ ആബെ, ഡോ.പി.സി. രഘുരാജ്, ഡോ.വി.എസ്. അനിത, ഡോ.വൃന്ദ വി. നായർ, ഡോ. സി.വി. ജിജി, ഡോ.കെ.എം. അബ്ദുൽ ഹമീദ്, ഡോ.വി.എസ്. ഷീബ, ഡോ.എം.ആർ. ബൈജു, ഡോ. സതീഷ് കുമാർ, ഡോ.എം.ജെ. ജലജ, ഡോ.വി.ഒ. രജനി, ഡോ. സിസ തോമസ്, ഡോ.കെ. നജീബ് എന്നിവരെയും തരംതാഴ്ത്തിയിട്ടുണ്ട്. തിരുവനന്തപുരം സി.ഇ.ടി, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലെ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽമാർ തരംതാഴ്ത്തിയവരിൽ ഉൾപ്പെടുന്നു.
എൻജിനീയറിങ് കോളജുകളിൽ അസോ. പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ, ജോയൻറ് ഡയറക്ടർ തസ്തികകളിൽ നിയമനം പിഎച്ച്.ഡി യോഗ്യതയുള്ളവരിൽനിന്ന് ഇൻറർവ്യൂ വഴി നടത്തണമെന്നാണ് എ.െഎ.സി.ടി.ഇയുടെ പുതുക്കിയ നിയമം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ഇതുപ്രകാരം അപേക്ഷ ക്ഷണിച്ച് ഇൻറർവ്യൂ വഴി പട്ടിക തയാറാക്കി നിയമനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, സീനിയോറിറ്റി പ്രകാരം നിയമനം നടത്തണമെന്ന നിലപാടിൽ ഇടത് അധ്യാപക സംഘടനയിലെ ഭൂരിഭാഗവും സെലക്ഷൻ നടപടി ബഹിഷ്കരിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വന്നതോടെ യു.ഡി.എഫ് സർക്കാർ സെലക്ഷൻ വഴി നിയമനം നടത്തിയവരെ തരംതാഴ്ത്തുകയും സീനിയോറിറ്റി പ്രകാരം നിയമനം നടത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ അധ്യാപകർ കോടതിയെ സമീപിച്ചതോടെയാണ് എ.െഎ.സി.ടി.ഇ നിയമപ്രകാരം നിയമനം നടത്താൻ ഉത്തരവിട്ടത്. ഒന്നാം വർഷ ബി.ടെക് പ്രവേശന നടപടികൾ നടന്നുവരുന്നതിനിടെയാണ് ഏഴ് ഗവ. കോളജുകളിലെ പ്രിൻസിപ്പൽമാർ സർക്കാർ ഉത്തരവിലൂടെ തെറിച്ചത്. ഇത് പ്രവേശനനടപടികളെ പ്രതിസന്ധിയിലാക്കും. പകരം ഉദ്യോഗക്കയറ്റം നൽകിയവരെല്ലാം ഇതിനകം സർവിസിൽനിന്ന് വിരമിച്ചവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.