ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സർക്കാറിന് പാളിച്ചപറ്റിയെന്ന് സുധീരൻ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിന് കൃത്യമായ ഒരു ധാരണ ഇല്ലെന്ന് വി.എം സുധീരൻ. ശബരിമല വിഷയം ആദ്യം മുത ൽ കൈകാര്യം ചെയ്തതിൽ പാളിച്ചയുണ്ടായി. ശാന്തമായി ചർച്ച ചെയ്ത് ശബരിമല വിഷയം ചർച്ച ചെയ്തിരുന്നെങ്കിൽ ഇന്ന് സംഘർഷ സാധ്യത ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനും ബി.ജെ.പിക്കും രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കേന്ദ്ര സർക്കാരിന് ശബരിമല വിഷയത്തിൽ പരിഹാരം ഉണ്ടാക്കാൻ സാധിക്കും. എന്നാൽ അതിന് തുനിയാതെ കേരളത്തിലെ ബി.ജെ.പിക്ക് വളർച്ചയുണ്ടാക്കാൻ വേണ്ടി കപടനാടകം കളിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
സ്ത്രീ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യമെങ്കിൽ വനിത മതിൽ നിർമിക്കുന്നതിനു പകരം സത്രീകളെ കണ്ണീരിലാഴ്ത്തുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ട് സർക്കാർ നിലപാട് സ്വികരിക്കണം. നാട് മുഴുവൻ മദ്യശാല തുറക്കാൻ പോകുന്ന സർക്കാർ സ്ത്രീ ശാക്തീകരണം പറയുന്നത് ശരിയല്ലന്നും സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.