നിപയിൽ പാഠം പഠിക്കാതെ സർക്കാർ; മെഡിക്കൽ കോളജിനും വൻവീഴ്ച
text_fieldsകോഴിക്കോട്: സംസ്ഥാന ആരോഗ്യവകുപ്പ് പാഠം പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് മൂന്നു വർഷത്തിനുശേഷമുള്ള നിപ രോഗബാധയുടെ വരവ്. നേരത്തേയുള്ളതിെൻറ ഉറവിടം കണ്ടെത്താനോ കൂടുതൽ പഠനങ്ങൾ നടത്താനോ സർക്കാർ ഊർജിത ശ്രമം നടത്തിയിരുന്നില്ല. ഭാവിയിൽ രോഗം തടയാനും പൊട്ടിപ്പുറപ്പെട്ടാൽ തടയാനുമായി ഒന്നാം പിണറായി സർക്കാർ പ്രേത്യക സംഘത്തെ ഡൽഹിക്ക് അയച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച് (െഎ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയടക്കമുള്ളവരുമായി ചർച്ച നടത്തുകയുമുണ്ടായി.
നിപയുണ്ടായശേഷമുള്ള ചികിത്സയുടെയും മറ്റും വിവരങ്ങൾ അടിസ്ഥാനമാക്കി മരുന്ന് കെണ്ടത്താനും ഉദ്ദേശിച്ചിരുന്നു. െഎ.സി.എം.ആർ മുൻ ഡയറക്ടർ ജനറലും ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സൗമ്യ സ്വാമിനാഥൻ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾക്ക് സർവ പിന്തുണയും അറിയിച്ചതിനെക്കുറിച്ചും പിന്നീട് വിവരമില്ലാതായി.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കും വൻവീഴ്ചയാണ് സംഭവിച്ചത്. വിട്ടുമാറാത്ത പനിയും ഛർദിയുമടക്കം മസ്തിഷ്കജ്വര ലക്ഷണമുള്ളവരെ നിപ രോഗികളെന്ന സംശയത്തിൽ പരിശോധിക്കണമെന്ന് മാർഗനിർദേശമുണ്ട്. എന്നാൽ, ഇത്തരമൊരു പരിശോധന അവിടെ നടന്നില്ല.
ആഗസ്റ്റ് 31ന് ഉച്ചക്ക് ഒരുമണിക്കാണ് മരിച്ച മുഹമ്മദ് ഹാഷിമിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. പിറ്റേന്ന് 11 മണി വരെ ഹാഷിമുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടയിൽ സ്കാനിങ് അടക്കമുള്ള പരിശോധനകൾക്കായി വിവിധയിടങ്ങളിൽ ഹാഷിമിനെ എത്തിച്ചു. പിന്നീട് വെൻറിലേറ്റർ ഒഴിവില്ലാത്തതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെത്തിയ ഉടൻ നിപെയന്ന സംശയത്തിൽ സ്രവം പരിശോധിക്കാനെടുത്തു. അതേസമയം, കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണെമന്ന് ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. വീഴ്ചയുണ്ടായെന്ന പരാതി പരിശോധിക്കുെമന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.