ഫയൽ തീർപ്പാക്കൽ: തീവ്രയത്നം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിലും വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തീവ്രയത്ന പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. വകുപ്പ് മേധാവികളുടെ ഒാഫിസിലും റീജനൽ-ജില്ല മേധാവികളുടെ ഒാഫിസിലും ഫയൽ തീർപ്പാക്കാൻ നടപടികൾ വ്യാഴാഴ്ചതന്നെ ആരംഭിക്കും. ജനങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട ഫയലുകൾക്ക് മുൻഗണന നൽകും.
ഇവ ആഗസ്റ്റ് 31നകം തീർക്കാനാണ് നിർദേശം. ഒക്ടോബർ മൂന്നിനകം എല്ലാ ഫയലുകളിലും പരിശോധന നടത്തി തീർപ്പാക്കും. കൃത്യമായി അവലോകനം ഇതിലുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട കേസുകളിലെ ഫയലുകൾ പ്രത്യേകമായി കണക്കെടുക്കും. ഫയലുകൾ വകുപ്പുകളിൽ തീർപ്പാകാതെ ബാക്കിയുണ്ടെങ്കിൽ മന്ത്രിമാർ നേരിട്ട് പരിശോധിച്ച് പരിഹാരം തീരുമാനിക്കും. ആവശ്യമെങ്കിൽ അദാലത്തും നടത്തും. ഇനിമുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും സംവിധാനം ഏർപ്പെടുത്തും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലെയും െഎ.എ.എസ് തലത്തിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫയലുകൾ തീർക്കാൻ ആവശ്യപ്പെട്ടിരുന്നു. ഫയൽ തീർപ്പാക്കലിൽ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും സദ്സേവന ബഹുമതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.