Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2017 5:56 PM IST Updated On
date_range 15 Oct 2017 6:22 PM ISTഹർത്താൽ: ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് സർക്കാർ. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്.
വാഹന ഗതാഗതം തടസപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവർക്കുമെതിരെ കർശന നടപടികൾ എടുക്കും. കെ.എസ്.ആർ.ടി.സി. വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും.
പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഓഫീസുകൾ പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story