Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ പുലികളി...

തൃശൂരിൽ പുലികളി നടത്താൻ സർക്കാർ അനുമതി

text_fields
bookmark_border
തൃശൂരിൽ പുലികളി നടത്താൻ സർക്കാർ അനുമതി
cancel

തൃ​ശൂ​ര്‍: തൃ​​ശൂ​രി​ൽ പു​ലി​ക​ളി ന​ട​ത്താ​ന്‍ ത​ട​സ്സ​മി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ര്‍ഷം അ​നു​വ​ദി​ച്ച സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കാ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്. വ​യ​നാ​ട് ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ പു​ലി​ക​ളി ന​ട​ത്തേ​ണ്ട​തി​ല്ല എ​ന്ന കോ​ര്‍പ​റേ​ഷ​ൻ തീ​രു​മാ​ന​ത്തി​നെ​തി​രെ പു​ലി​ക​ളി സം​ഘ​ങ്ങ​ള്‍ സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പു​ലി​ക​ളി ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​യി കോ​ര്‍പ​റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഘ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ലി​ക​ളി സം​ഘ​ങ്ങ​ള്‍ മേ​യ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു.

സം​ഘ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​ന് യോ​ഗം വി​ളി​ക്കാ​മെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​തി​ന് ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PulikkaliThrissur
News Summary - Govt gives permission to conduct Pulikkali in Thrissur
Next Story