Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2019 8:25 AM IST Updated On
date_range 20 Sept 2019 8:25 AM IST4ജി നൽകാതെ ബി.എസ്.എൻ.എല്ലിനെ ഇഴയാൻ വിട്ട് ജിയോക്ക് ആനുകൂല്യം
text_fieldsbookmark_border
തൃശൂർ: 4ജി ലഭിക്കാതെ ഇഴയുന്ന ബി.എസ്.എൻ.എല്ലിന് മറ്റൊരു പ്രഹരമേൽപ്പിച്ച് വിദ്യാഭ ്യാസ സ്ഥാപനങ്ങളിലെ സാങ്കേതിക പഠന സൗകര്യം മെച്ചപ്പെടുത്താൻ റിലയൻസ് ജിയോക്ക് വാ തിൽ തുറന്നിട്ട് കേന്ദ്ര മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം.
വകുപ്പിനുകീഴിൽ ന ടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയുടെ മൂന്നാം പാദത്തിൽ റ ിലയൻസ് ജിയോയെ എംപാനൽ ചെയ്താണ് ജിയോ ആഭിമുഖ്യം ഒരിക്കൽക്കൂടി പ്രകടമാക്കുന്ന ത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജിയോക്ക് ബ്രാൻഡിങ് അനുവദിക്കുന്നത് അടക്കം നിര വധി ‘ഉദാര വ്യവസ്ഥകളുള്ള’ഉത്തരവ് വകുപ്പ് പുറത്തിറക്കി.
ജിയോയുമായി വിദ്യാഭ ്യാസ സ്ഥാപനങ്ങൾ ഒപ്പിടാനുള്ള ധാരണാപത്രത്തിെൻറ മാതൃകയും ഉള്ളടക്കം ചെയ്തിട്ടുണ് ട്. ‘വൈ-ഫൈ സംവിധാനമുള്ള ആധുനിക ഡിജിറ്റൽ കാമ്പസ്’എന്നതാണ് പദ്ധതി ലക്ഷ്യമെന്ന് ഉത്തരവ് വിശദീകരിക്കുന്നു. ദിവസം ഒരു ജി.ബി ഡാറ്റ ലഭിക്കുന്ന 100 രൂപയുടെ പ്രതിമാസ പ്ലാനാണ് ‘ടി.ഇ.ക്യു.ഐ.പി-3 വൈഫൈ പ്ലാൻ’എന്ന പേരിൽ എത്തിക്കുന്നത്. ഇതിന് സ്ഥാപനവും ജിയോയുമായി കരാറുണ്ടാക്കണം.
സ്ഥാപനം സ്വന്തം ചെലവിൽ ജിയോക്ക് വൈദ്യുതി ലഭ്യമാക്കണം. വിദ്യാർഥികൾ, ഫാക്കൽറ്റി, ജീവനക്കാർ എന്നിവരുടെ വിവരം കൈമാറുകയും ഓരോ യൂസർക്കും നികുതിക്ക് പുറമെ 100 രൂപ വീതം മാസാവസാനം സ്ഥാപനം സമാഹരിച്ച് നൽകുകയും വേണം. 100ലധികം വരുന്ന തുക ഉപഭോക്താവ് നേരിട്ട് ജിയോക്ക് നൽകണം. സാമഗ്രികൾ സൂക്ഷിക്കാനും ജിയോയുടെ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് ഉപയോഗിക്കാനും വാടക ഈടാക്കാതെ സ്ഥലസൗകര്യം അനുവദിക്കണം.
‘റിലയൻസ് ജിയോ’എന്ന ബ്രാൻഡ് പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് നെറ്റ്വർക്കും നാഷനൽ നോളജ് നെറ്റ്വർക്കും തമ്മിൽ ബന്ധിപ്പിക്കും.
ജിയോക്ക് മറ്റ് സേവനങ്ങളും സ്ഥാപനത്തിന് നൽകാം. ജിയോയുടെ സേവനം സുഗമമാക്കാൻ സ്ഥാപനം ഒരു നോഡൽ ഓഫിസറെയും ലിങ്ക് ഓഫിസറെയും നിർദേശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
4ജിക്ക് ജിയോ മുടക്കിയതെത്ര?; മറുപടിയില്ലാതെ ടെലികോം വകുപ്പ്
തൃശൂർ: 4ജി സ്പെക്ട്രം ലഭിക്കാൻ റിലയൻസ് ജിയോ മുടക്കിയത് എത്ര രൂപയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ടെലികോം വകുപ്പ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം മറച്ചുവെക്കുന്നത്.
3ജി കിട്ടാൻ ബി.എസ്.എൻ.എല്ലും 4ജിക്ക് ജിയോയും എത്ര രൂപ മുടക്കിയെന്നാണ് ചോദ്യം. 3ജിക്ക് 2010ലെ സ്പെക്ട്രം ലേലത്തിൽ ബി.എസ്.എൻ.എൽ 10,186.58 കോടി രൂപ മുടക്കിയെന്ന് മറുപടിയുണ്ട്. എന്നാൽ ജിയോയുടെ കാര്യത്തിൽ തുക പറയാതെ സാങ്കേതിക കാര്യങ്ങളാണ് മറുപടി. ഒറ്റ ഗഡുവായി തുക അടച്ചാണ് ബി.എസ്.എൻ.എൽ 3ജി സ്പെക്ട്രം വാങ്ങിയത്. സ്വകാര്യ സേവനദാതാക്കൾക്ക് 16 ഗഡുക്കളായി ലേലത്തുക നൽകാൻ അനുമതിയുണ്ട്. ഇത് ബി.എസ്.എൻ.എല്ലിന് അനുവദിച്ചിട്ടില്ല.
ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ബി.എസ്.എൻ.എൽ മേഖലയിൽ ജോലി ചെയ്യുന്ന കേരളത്തിലെ ആറായിരത്തിലധികം വരുന്ന കരാർ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഏഴ്മാസമായി കുടിശ്ശികയായ ശമ്പളം നൽകണമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും പിരിച്ചുവിടൽ നടപടി അവസാനിപ്പിക്കണമെന്നും ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക് . ബി.എസ്.എൻ.എല്ലിെൻറ സാമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത തൊഴിലാളികളിൽ അടിച്ചേൽപിക്കുകയാണ്. സ്വകാര്യകമ്പനിയായ റിലയൻസ് ജിയോക്ക് അനുകൂലമായ കേന്ദ്രസർക്കാർ നിലപാടാണ് ബി.എസ്.എൻ.എല്ലിെൻറ പ്രതിസന്ധിക്ക് കാരണം. ബി.എസ്.എൻ.എല്ലിനെ സാമ്പത്തികമായി സഹായിച്ചും 4 ജി സ്പെക്ട്രം അനുവദിച്ചും പ്രതിസന്ധി പരിഹരിക്കാൻ സന്നദ്ധമാകുന്നതിന് പകരം തൊഴിലാളികളെ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് വർക്കിങ് പ്രസിഡൻറ് കെ. മോഹനൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story