Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടിന്റെ നൊമ്പരമായ...

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

text_fields
bookmark_border
വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി
cancel

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയി​േലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.

നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നത​ല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും ബാധകമാണ്. നിയമന ഉത്തരവ് ശ്രുതിക്ക് കൈമാറി വിവരം സർക്കാറിനെ അറിയിക്കാൻ വയനാട് ജില്ലാകലക്ടറെ ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sruthigovt jobWayanad Landslide
News Summary - govt job for sruthi wayanad
Next Story