പെരിയ കൊലക്കേസ് മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജോലി; ഇന്‍റർവ്യൂ കഴിഞ്ഞ് ചുരുക്കപ്പട്ടികയിലുള്ളത് 100 പേർ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലകേസിലെ മൂന്നുപ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകിയത് വിവാദത്തിൽ. കേസിലെ ഒന്നാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് പീതാംബരെൻറ ഭാര്യ കല്യോട്ട് എച്ചിലടുക്കത്തെ മഞ്ജു, രണ്ടാം പ്രതി കല്യോട്ടെ സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാം പ്രതി കല്യോട്ട് സുരേഷിെൻറ ഭാര്യ കെ.എസ്. ബേബി എന്നിവർക്കാണ് നിയമനം നൽകിയത്.
കാസർകോട് ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃതൃത്വത്തിൽ ഈ വർഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട്, റസിഡൻറ് മെഡിക്കൽ ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ അഭുമുഖത്തിനു ശേഷം നൂറുപേരുെട പട്ടിക തയാറാക്കി. ഇതിൽ നിന്നും ഒരുമാസം മുമ്പാണ് നാലുപേരെ നിയമിച്ചത്. ഇവരിൽ മൂന്നുപേരും പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാരാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ സി.എഫ്.എൽ.ടി.സികളിൽ ഉൾപ്പടെ നിയമിക്കുന്നതിനാണ് അഭിമുഖം നടത്തിയത്. പ്രതിദിനം 450രൂപയാണ് വേതനം. ആറുമാസത്തേക്കാണ് നിയമനം. ആറുമാസം കഴിഞ്ഞാൽ പട്ടികയിലെ ബാക്കിയുള്ളവർക്കാണ് അവസരം. നിയമനം നൽകിയതിൽ രാഷ്ട്രീയമില്ലെനനും അഭിമുഖംനടത്തി മാർക്കിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്നും ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും അറിയിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും സി.പി.എം നേതൃത്വം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുകയും ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വൻ വിവാദമായിരുന്നു. ഒടുവിൽ, കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം തുടരുകയാണ്.
പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സി.പി.എം രഹസ്യമായി ഏറ്റെടുക്കുകയും ചെയ്തു. അതിെൻറ ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ നടത്തിയ നിയമനമെന്ന് പറയുന്നു. നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.