Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്...

നവകേരള സദസ്സ് സുവോളജിക്കൽ പാർക്കിൽ നടത്തുന്നില്ലെന്ന്​ സർക്കാർ; ഹരജി​ തീർപ്പാക്കി

text_fields
bookmark_border
kerala high court
cancel

തിരുവനന്തപുരം: തൃശൂര്‍ പുത്തൂര്‍ സുവോളജിക്കൽ പാർക്ക്​ പരിസരത്ത് നവകേരള സദസ്സ് നടത്തുന്നില്ലെന്നും വേദി മാറ്റിയെന്നും സര്‍ക്കാര്‍ ഹൈകോടതിയിൽ. പാർക്കിൽ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്​. വിശദീകരണത്തെ തുടർന്ന്​ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഹരജി തീർപ്പാക്കി.

പാർക്കിലെ മൃഗങ്ങൾക്ക് ശല്യമാകുന്ന പ്രവർത്തനങ്ങളൊന്നും പാടില്ലെന്നിരിക്കെ അവിടെ നവകേരള സദസ്സ്​ സംഘടിപ്പിക്കുന്നത് തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണമെന്ന് ഡയറക്ടർക്ക്​ കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. മൃഗശാലാ പരിസരം പരിപാടിക്കായി അനുവദിച്ചത് എന്തിനെന്ന്​ വെള്ളിയാഴ്ച രാവിലെ കേസ്​ പരിഗണിക്കവേ കോടതി ആരായുകയും ചെയ്തു.

കോടതി നിർദേശപ്രകാരം ഹാജരായിരുന്ന മൃഗശാല ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഇതിന് വിശദീകരണം നല്‍കിയെങ്കിലും പാര്‍ക്കിന്‍റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം.

മൃഗശാല തൃശൂർ നഗരത്തിൽനിന്ന്​ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പൊതുയോഗങ്ങളും മേളകളും എക്സിബിഷനുകളും മറ്റും ഇവിടെ സംഘടിപ്പിക്കുന്നത്​ മൃഗങ്ങൾക്കും മറ്റ്​ ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - Govt not holding Navakerala Sadas at Zoological Park
Next Story