ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്ലിം സംവരണം സർക്കാർ അട്ടിമറിച്ചു -എസ്.കെ.എസ്.എസ്.എഫ്
text_fieldsമലപ്പുറം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്ലിം സംവരണം സർക്കാർ അട്ടിമറിച്ചതായും ഇതിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.
ഭിന്നശേഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിന് ആരും എതിരല്ല. പക്ഷേ അത് മുസ്‌ലിം സമുദായത്തിന്റെ ക്വാട്ടയിൽനിന്ന് തന്നെ വേണമെന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറായില്ല. യാദൃച്ഛികമായി സംഭവിച്ചതോ അബദ്ധമോ അല്ല -അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ടേണിൽനിന്ന് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ തയ്യാറാവുന്നില്ല. കെടാവിളക്ക് സ്‌കോളർഷിപ്പിൽനിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കി. സംവരണ പുനർനിർണയമെന്ന കോടതി വിധി സർക്കാർ അവഗണിക്കുകയാണ്. ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ വെറും നോക്കുകുത്തിയായി മാറി. ഉന്നത വിദ്യാഭ്യാസത്തിനുള്ള വായ്പ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇതിനെ ഗൗരവത്തിൽ കാണണം. ജാതി സെൻസസിനെ കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സവർണ ലോബിയുടെ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിവരും -സത്താർ പന്തല്ലൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.