സർക്കാർ ക്വാർേട്ടഴ്സുകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ക്വാർട്ടേഴ്സുകളിലും അനധികൃത താമസക് കാരെ കണ്ടെത്താൻ പരിശോധനക്ക് കലക്ടർമാർക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. ക്വാർട്ടേഴ്സുകളിലെ ജീവനക്കാർ ഒഴിഞ്ഞുപോ കുമ്പോഴോ വിരമിക്കുമ്പോഴോ പൊതുമരാമത്ത് വകുപ്പിൽനിന്ന് ബാധ്യതാരഹിത സർട്ടിഫ ിക്കറ്റ് ഹാജരാക്കാതെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.
ക്വാർട്ടേഴ്സുകളിൽ അനധികൃതമായി താമസിക്കുന്നവർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്നും മൂന്നിരട്ടി വാടക പിഴയായി ഈടാക്കണമെന്നും കലക്ടർമാർക്കും പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും എക്സിക്യൂട്ടിവ് എൻജിനീയർമാർക്കും മന്ത്രി നിർദേശം നൽകി.
പാലക്കാട് കല്ലേപ്പുള്ളി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ അന്വേഷണത്തിൽ എട്ടുപേർ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി. ഇവർക്കെതിരെ നടപടിക്ക് മന്ത്രി നിർദേശിച്ചു. ക്വാർട്ടർ നമ്പർ ഡി-25ൽ മാതാപിതാക്കൾ മരണപ്പെട്ട് മറ്റ് ബന്ധുക്കളോ സ്വന്തമായി വീടോ ഇല്ലാതെ താമസിക്കുന്ന പെൺകുട്ടികെള സാമൂഹികക്ഷേമ വകുപ്പുമായി ചേർന്ന് പുനരധിവസിപ്പിക്കുന്നതുവരെ ഒഴിപ്പിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ഭാര്യയുടെ പേരിൽ രണ്ട് വീടുള്ള, ഡി-30 ക്വാർട്ടറിൽ താമസിക്കുമ്പോൾതന്നെ ജലസേചനവകുപ്പിെൻറ ക്വാർട്ടറും കൂടി ഉപയോഗിക്കുന്നജീവനക്കാരനെതിരെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.