കർഷകശബ്ദം അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമം –താരിഖ് അൻവർ
text_fieldsതിരുവനന്തപുരം: രാജ്യത്ത് കർഷകശബ്ദം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ. വിവാദ കർഷകബിൽ കർഷകരെ വിശ്വാസത്തിലെടുക്കാതെയുള്ളതാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബിൽ കർഷകരുമായോ രാഷ്ട്രീയ പാർട്ടികളുമായോ കൂടിയാലോചന നടത്താൻ കേന്ദ്രം തയാറായില്ല. വോെട്ടടുപ്പ് കൂടാതെ ജനാധിപത്യവിരുദ്ധമായാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. ദേശീയതലത്തിൽ ബില്ലിനെതിരെ 26ന് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തും.
28ന് സംസ്ഥാന രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തി ഗവർണർമാർക്ക് നിവേദനം നൽകും. നേതൃത്വവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്ന പരാതികളെല്ലാം പരിഹരിക്കപ്പെട്ടു. കൃത്യസമയത്ത് പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.