ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര്: ജാതീയയുക്തിയിൽ നിന്ന് സർക്കാർ പിന്മാറണം - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: പൊതുശൗചാലയങ്ങൾക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകുവാനുള്ള കേരള സർക്കാർ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ
പിന്നാക്ക സമൂഹത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളി. എന്നാൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ സാംസ്‌കാരിക പൈതൃകങ്ങളിലോ അദ്ദേഹത്തിന്‍റെ നാമം പരിഗണിക്കാറില്ല. പകരം ജാതീയമായി നിർണയിക്കപ്പെട്ട ശുചീകരണ തൊഴിലിനോടും ശൗചാലയത്തിനോടും ചേർത്ത് മാത്രം മഹാത്മാവിനെ പരിഗണിക്കുന്നതിലെ യുക്തി ജാതീയമാണ് എന്ന് പറയാതെ വയ്യ. അനാദരവ് നിറഞ്ഞ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്നും അർച്ചന പ്രജിത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.