‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം, പൊതുസമൂഹം തള്ളിക്കളയണം -രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ
text_fieldsകോഴിക്കോട്: കേരളത്തിന്റെ സൗഹാർദാന്തരീക്ഷത്തെയും പുരോഗമന മൂല്യങ്ങളെയും നിരാകരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന കേരള സ്റ്റോറി സിനിമയെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചിത്രം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. കേരളത്തിൽ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി മുതലെടുക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ തുടർച്ചയുടെ ഭാഗമാണിത്. വിവിധ അന്വേഷണ ഏജൻസികളും കേരള ഹൈകോടതിയും തള്ളിക്കളഞ്ഞ ലവ് ജിഹാദിനെ പുനരാനയിക്കുകയും സാമുദായികാന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്രമേയത്തെ ചലച്ചിത്രത്തിന്റെ പേരിൽ അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, റഷീദലി ശിഹാബ് തങ്ങൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി, പി. മുജീബ് റഹ്മാൻ, ടി.കെ. അഷ്‌റഫ്, സി.പി. ഉമ്മർ സുല്ലമി, ഡോ. കെ.എൻ. പണിക്കർ, കെ. സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരൻ, ഒ. അബ്ദുറഹ്മാൻ, കൽപറ്റ നാരായണൻ, ഡോ. ഫസൽ ഗഫൂർ, പി. സുരേന്ദ്രൻ, കെ.ഇ.എൻ, ഡോ. പി.കെ. പോക്കർ, ഭാസുരേന്ദ്ര ബാബു, ഫാ. പോൾ തേലക്കാട്ട്, ഡോ. വി.പി. സുഹൈബ് മൗലവി, പ്രഭാവർമ, റസാഖ് പാലേരി, എം. ലിജു, കടക്കൽ ജുനൈദ്, സുദേഷ് എം. രഘു, പ്രമോദ് രാമൻ, ഡോ. ജെ. ദേവിക, ഡോ. സി.എസ്. ചന്ദ്രിക, ആസാദ്, ഐ. ഗോപിനാഥ്, എൻ.പി. ചെക്കുട്ടി, എ. സജീവൻ, കെ.എ. ഷാജി, കെ. അംബുജാക്ഷൻ, പി.കെ. പാറക്കടവ്, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.എം. ഇബ്രാഹിം, ഡോ. കെ.എസ്. മാധവൻ, കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, ഡോ. ഒ.കെ. സന്തോഷ്, ജെ. രഘു, ദാമോദർ പ്രസാദ്, സി. ദാവൂദ്, അഡ്വ. പി.എ. പൗരൻ, സി.കെ. അബ്ദുൽ അസീസ്, ഇലവുപാലം ശംസുദ്ദീൻ മന്നാനി, വി.ആർ. അനൂപ്, കെ.പി. റെജി, കെ. അംബിക, ജോളി ചിറയത്ത്, ഡോ. പി.ജെ വിൻസെന്റ്, ജി.പി. രാമചന്ദ്രൻ, സുനിൽ പി. ഇളയിടം, ഡോ. എ.കെ. വാസു, ഡോ. പി.ജെ. ജെയിംസ്, ബാബുരാജ് ഭഗവതി, ഡോ. അഷ്റഫ് കടക്കൽ, എൻ. മാധവൻ കുട്ടി, ഡോ. അസീസ് തരുവണ, അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. നന്ദിനി, പി.എ. പ്രേം ബാബു, ബിനു മാത്യു, വി.കെ. ജോസഫ്, ദേശാഭിമാനി ഗോപി, അഡ്വ. പി. ചന്ദ്രശേഖർ, വയലാർ ഗോപകുമാർ, ശംസുദ്ദീൻ ഖാസിമി, ശുകൂർ ഖാസിമി പത്തനംതിട്ട, ഡോ. നെടുമുടി ഹരികുമാർ, അഡ്വ. അബിൻ വർക്കി കോടിയാട്ട്, സി.ടി. സുഹൈബ്, മൃദുല ദേവി, ടി.കെ. സഈദ്, ഡോ. വർഷ ബഷീർ, കമൽ സി. നജ്മൽ, റെനി ഐലിൻ, ആർ. അജയൻ, അനീഷ് പാറമ്പുഴ, ചെറുകര സണ്ണി ലൂക്കോസ്, എ.ജെ. വിജയൻ, ടി.പി. മുഹമ്മദ് ശമീം, എ.എം. നദ്‌വി, മോയിൻ മലയമ്മ, കെ. സന്തോഷ് കുമാർ, ടി.കെ. വിനോദൻ, മധു ജനാർദനൻ, ശിഹാർ മൗലവി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.