ശബരിമല: പ്രതിഷേധം തുടരുന്നു; സർക്കാർ മുന്നോട്ട്
text_fieldsശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരു ന്നതിനിടെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുമായി സർക്കാർ. പുനഃപരിശോധന ഹരജി നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സർക്കാർ സ്ത്രീ പ്രവേശത്തിന് നടപടി ക്രമങ്ങൾ തുടങ്ങി. വിധി നടപ്പാക്കുന്നതിെൻറ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് ദേവസ്വം കമീഷണർ വ്യക്തമാക്കി. ശബരിമലയിൽ കൂടുതൽ സ്ത്രീജീവനക്കാരെ നിയമിക്കുന്നതിന് കമീഷണർ ഉത്തരവും പുറപ്പെടുവിച്ചു.
കമീഷണറുടെ നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയേതാടെ ബോർഡിലെ തർക്കങ്ങളും പുറത്തു വന്നു.
അതിനിടെ സർക്കാർ തുടക്കമിട്ട സമവായ നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു. മുഖ്യമന്ത്രി നടത്താൻ നിശ്ചയിച്ചിരുന്ന സമവായ ചര്‍ച്ചയില്‍നിന്ന് ശബരിമല തന്ത്രി കുടുംബം പിന്മാറി. വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകുന്ന പുനഃപരിശോധന ഹരജിക്ക് ശേഷംമാത്രം ചർച്ച മതിയെന്ന നിലപാടിലാണ് തന്ത്രി കുടുംബം. എൻ.എസ്.എസും പന്തളം രാജകുടുംബവും തന്ത്രി കുടുംബവുമാണ് പുനഃപരിശോധന ഹരജി നൽകുന്നത്. വിധിക്കെതിരെ ചൊവ്വാഴ്ച ഹരജി ഫയൽ ചെയ്യും.
ചർച്ചക്കായി തന്ത്രി കുടുംബം എത്തുമോയെന്ന് നോക്കാെമന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. തന്ത്രി കുടുംബത്തെ ചർച്ചക്ക് ക്ഷണിച്ചതായി അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രനും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്തു വിളിച്ച ചർച്ചയിൽ പങ്കെടുക്കാനായിരുന്നു ആദ്യം തന്ത്രി കുടുംബത്തിെൻറ തീരുമാനമെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയാണ് ചർച്ചയിൽനിന്ന് പിന്തിരിയാൻ തന്ത്രി കുടുംബത്തെ േപ്രരിപ്പിച്ചത്. വിധി നടപ്പാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിനാണ് തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി കാണുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.
ഇതിനിടെ വിഷയത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും ഞായറാഴ്ച പ്രതിഷേധം അരങ്ങേറി. ഡൽഹിയിൽ പ്രതിഷേധക്കാർ മന്ത്രി ഇ.പി ജയരാജെൻറ കാർ തടഞ്ഞ് ഡൽഹിയിലെ കേരള ഹൗസിലേക്ക് കടക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് വന്ന മന്ത്രിയെ പ്രതിഷേധെത്ത തുടർന്ന് പിറക് വശത്തെ ഗേറ്റിലൂടെ കേരള ഹൗസിലേക്ക് കയറ്റേണ്ടി വന്നു. സുപ്രീംകോടതി വിധിയെ നേരത്തെ സ്വാഗതം ചെയ്ത ആർ.എസ്.എസ് പ്രതിഷേധത്തിൽ പെങ്കടുത്തത് ശ്രദ്ധേയമായി. ആർ.എസ്.എസ് നേതാവും പാഞ്ചജന്യം മുൻ പത്രാധിപരുമായ തരുൺ വിജയ് ആണ് പ്രതിഷേധപ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
സ്ത്രീ പ്രവേശനത്തിന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് എരുമേലിയിലെ ദേവസ്വം ബോര്‍ഡ് ഓഫിസുകൾ താഴിട്ടു പൂട്ടിയശേഷം കൊടിസ്ഥാപിച്ചു. എരുമേലിയിൽ നടന്ന നാമജപയാത്രക്ക് പിന്നാലെ ഒരുസംഘം പ്രതിഷേധക്കാർ ശ്രീധര്‍മശാസ്ത ക്ഷേത്രവളപ്പിലെത്തി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ്, മരാമത്ത് ഓഫിസ് എന്നിവ പുതിയ താഴിട്ട് പൂട്ടുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കേസരകൾ അടിച്ചുതകർത്ത സംഘം ബോർഡുകൾ അടക്കം നശിപ്പിച്ചു. വിധിയിൽ പ്രതിഷേധിച്ച് ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലക്കലിൽ പർണശാലകെട്ടി സമരം ആരംഭിച്ചു. കോട്ടയത്ത് നടന്ന അയ്യപ്പഭക്തസംഗമം പ്രതിഷേധക്കടലായി . നാഗർകോവിൽ പത്മനാഭപുരം കൊട്ടാരത്തിൽ നവരാത്രി എഴുന്നള്ളത്തിന് ഉടവാള് കൈമാറുന്ന ചടങ്ങിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഭക്തർ ശരണംവിളിച്ച് പ്രതിഷേധിച്ചു.
ഭക്തർക്കൊപ്പമെന്ന് കേന്ദ്രമന്ത്രി
നാഗർകോവിൽ: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തിയെന്ന നിലയിൽ താൻ ഭക്തർക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. പത്്മനാഭപുരത്ത്്്്്് നവരാത്രി ഘോഷയാത്ര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി പ്രതികരിച്ചത്. ബി.ജെ.പിയുടെ നിലപാട് ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന ഭാരവാഹികൾ പറയും. വ്യക്തിയെന്ന നിലയിൽ കാലങ്ങളായി ശബരിമലയിൽ പോകുന്നതിനാൽ അവിടെ നിലനിന്നുപോരുന്ന ആചാരങ്ങൾ നിലനിർത്തണം എന്നാണ് തെൻറ താൽപര്യം. അയ്യപ്പനെക്കുറിച്ച് ശരിക്കും മനസ്സിലാക്കുന്ന സ്ത്രീകൾ അവിടേക്ക്്്്്്്്്്്്് മതിയായ സമയത്ത് മാത്രമേ ദർശനം നടത്തുകയുളളൂയെന്നും അദ്ദേഹം പറഞ്ഞു.
പത്മനാഭപുരത്ത് മന്ത്രി കടകംപള്ളിക്കെതിരെ പ്രതിഷേധം
നാഗർകോവിൽ: പത്മനാഭപുരം കൊട്ടാരത്തിൽ നവരാത്രി എഴുന്നള്ളത്തിന് ഉടവാള് കൈമാറുന്ന ചടങ്ങിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശരണംവിളിച്ച് പ്രതിഷേധം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഘോഷയാത്രക്ക് കൊട്ടാരവളപ്പിൽ പിടിപണം നൽകുന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് ഏതാനുംപേർ ശരണം വിളിച്ചത്. കന്യാകുമാരി എസ്.പി ശ്രീനാഥിെൻറ നേതൃത്വത്തിൽ പൊലീസ് ഇവരെ അവിടെനിന്ന് മാറ്റി.
13ന് രണ്ടുലക്ഷം പേരുടെ ഭക്തജന സമ്മേളനം
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 13ന് എറണാകുളത്ത് രണ്ടുലക്ഷം പേരുടെ ഭക്തജന സമ്മേളനം നടത്താൻ തീരുമാനം. ടി.ഡി.എം ഹാളില്‍ നടന്ന പ്രത്യേക യോഗത്തിലാണ് കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ അയ്യപ്പഭക്തര്‍ തീരുമാനിച്ചത്. എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഹിന്ദു ഉണര്‍ന്നിരിക്കുന്നുവെന്ന ബോധം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗത്തിൽ സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. തിടുക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിെൻറ ഭാഗമാണ് വനിത പൊലീസുകാരെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമെന്നും പ്രയാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.