ജെൻഡർ ന്യൂട്രൽ യൂനിഫോമിന്‍റെ പേരിൽ ഭരണകൂട ഭീകരത -ടി. മുഹമ്മദ് വേളം
text_fieldsതൃശൂർ: ജെൻഡർ ന്യൂട്രൽ യൂനിഫോമിെൻറ പേരിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം. 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി മാധ്യമപ്രവർത്തകർക്കായി നടത്തിയ 'ഒന്നിച്ചിരിക്കാം അൽപനേരം' സൗഹൃദസംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾക്ക് നിലവിലുള്ള യൂനിഫോമിൽ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കിൽ അവർക്ക് അനുയോജ്യമായ യൂനിഫോം നടപ്പാക്കുകയാണ് വേണ്ടത്. വസ്ത്രമെന്നത് ആശയങ്ങളും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. പെൺകുട്ടികൾക്ക് അനുയോജ്യം ജെൻഡർ ന്യൂട്രൽ യൂനിഫോം ആണെന്ന് സർക്കാർ തീരുമാനിക്കുന്നത് ഭരണകൂട ഭീകരതയാണ്. സർവ കാര്യത്തിലും സർക്കാർ ഇടപെടുക എന്നത് ആശാവഹമല്ല. എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നെല്ലാം പറയുന്നത് ഭരണകൂട ഭീകരതയാണ്.
ഏറ്റവും കുറച്ചു ഭരിക്കുന്ന സർക്കാറുകളാണ് ഏറ്റവും നല്ല സർക്കാർ എന്നത് ഉദാര ജനാധിപത്യത്തിെൻറ തത്ത്വമാണ്. എന്നാൽ ഉദാരീകരണത്തിെൻറ പേരിൽ മനുഷ്യ ജീവിതത്തിെൻറ സൂക്ഷമമായ കാര്യങ്ങളിൽ പോലും ഭരണകൂടം കൈവെക്കുകയാണ്. എല്ലാവർക്കും അവരവർ വിശ്വസിക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കുക എന്നതാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട്.
ലിംഗത്തെയും ലൈഗികതയെയും രണ്ടായി മനസിലാക്കണം. അതിനെ കൂട്ടിക്കുഴക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന കൂടിയാലോചന സമതി ചർച്ച പോലും ചെയ്യാത്ത കെ റെയിൽ പദ്ധതിക്ക് എതിരെ ജമാഅത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.