Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർക്കെതിരെ സർക്കാർ...

ഗവർണർക്കെതിരെ സർക്കാർ കോടതിയിലേക്ക്; ചാൻസലർ സ്ഥാനത്തുനിന്ന്​ മാറ്റാനും നിയമോപദേശം തേടി

text_fields
bookmark_border
Arif Mohammad Khan
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ സ​ർ​ക്കാ​ർ കോ​ട​തി​യി​ലേ​ക്ക്. ഈ ​വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ ഉ​ൾ​പ്പെ​ടെ സ​മീ​പി​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന വി​ദ​ഗ്​​ധ​ൻ ഫാ​ലി എ​സ്. ന​രി​മാ​നി​ൽ നി​ന്നു​ൾ​പ്പെ​ടെ​യാ​ണ്​ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ന്​ വി​രു​ദ്ധ​മാ​യി സാ​​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ ന​ട​പ​ടി​യെ കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​നും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​തി​ന്‍റെ ഫ​യ​ലു​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്ന്​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്​ കൈ​മാ​റി.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ർ​ണ​റെ മാ​റ്റാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ലും നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. വൈ​സ്​ ചാ​ൻ​സ​ല​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ത്തെ ചെ​റു​ക്കാ​നു​ള്ള നി​യ​മ​മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലു​മാ​യും നി​യ​മ​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി. പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​ർ​ന്ന്​ പാ​സാ​ക്കി​യ ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ഉ​ൾ​​പ്പെ​ടെ നാ​ല്​ സു​പ്ര​ധാ​ന ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ത്ത​ത്​ സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ലോ​കാ​യു​ക്ത​യി​ൽ ദു​രി​താ​ശ്വാ​സ ഫ​ണ്ട്​ ദു​ർ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രാ​യ ഹ​ര​ജി​യി​ൽ ഇ​തു​വ​രെ വി​ധി വ​ന്നി​ട്ടി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന്​ ബി​ൽ നി​യ​മ​മാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​റു​മാ​യി പ​ര​സ്യ​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച ഗ​വ​ർ​ണ​ർ ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ട്ടി​ട്ടു​മി​ല്ല. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സു​പ്രീം​കോ​ട​തി​യെ ഉ​ൾ​പ്പെ​ടെ സ​മീ​പി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി.​പി.​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ണ്ടാ​യെ​ങ്കി​ലും അ​തി​ന്​ മു​മ്പ്​ നി​യ​മ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

നിയമോപദേശത്തിന്​ 47 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക​ളി​ൽ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രോ​ട്​ നി​​യ​മോ​പ​ദേ​ശം തേ​ടി​യ വ​ക​യി​ൽ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 46.90 ല​ക്ഷം രൂ​പ. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ കേ​ര​ള​ത്തി​ന്​ പു​റ​ത്തേ​ക്ക്​ മാ​റ്റു​ന്ന​ത്​ ത​ട​യാ​നാ​യി ചെ​ല​വ​ഴി​ച്ച​താ​ക​ട്ടെ 16 ല​ക്ഷ​വും. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ്​ പ്രോ​സി​ക്യൂ​ഷ​ൻ (ഡി.​ജി.​പി) ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഭി​ഭാ​ഷ​ക​രു​ള്ള​പ്പോ​ഴാ​ണ്​ ഖ​ജ​നാ​വി​ൽ​നി​ന്ന്​ ഇ​ങ്ങ​നെ പ​ണം പൊ​ടി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്, ഗ​വ​ർ​ണ​ർ​ക്കെ​തി​രെ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന്​ ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ സം​ബ​ന്ധി​ച്ച നി​യ​മോ​പ​​ദേ​ശം തേ​ടി​യ വ​ക​യി​ൽ ഇ​ത്ര​യും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്‍റെ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ർ​ഡി​ന​ൻ​സു​ക​ൾ ഗ​വ​ർ​ണ​ർ പു​തു​ക്കി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​​​ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ച്​​ 12 ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഈ ​ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ നാ​ല്​ ബി​ല്ലു​ക​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം നി​യ​മ​സ​ഭ പാ​സാ​ക്കി​യ ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘം ഉ​ൾ​പ്പെ​ടെ ര​ണ്ട്​ ബി​ല്ലു​ക​ൾ​ക്കും അ​ദ്ദേ​ഹം മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല.

ഈ ​ബി​ല്ലു​ക​ൾ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ് ​ഖാ​നെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​ന​ട​പ​ടി സം​ബ​ന്ധി​ച്ചാ​ണ്​ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഫാ​ലി എ​സ്.​ന​രി​മാ​ന് മാ​ത്രം ന​ൽ​കി​യ​ത് 30 ല​ക്ഷം രൂ​പ​യാ​ണ്. അ​ഡ്വ. സു​ഭാ​ഷ് ശ​ർ​മ​ക്ക്​ 9.90 ല​ക്ഷം രൂ​പ​യും സ​ഫീ​ർ അ​ഹ​മ്മ​ദി​ന് മൂ​ന്ന്​ ല​ക്ഷ​വും ക്ല​ർ​ക്ക് വി​നോ​ദ് കെ.​ആ​ന​ന്ദി​ന് മൂ​ന്ന്​ ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ വി​ചാ​ര​ണ കേ​ര​ള​ത്തി​ന്​ പു​റ​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ഇ.​ഡി ഹ​ര​ജി​യി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​കാ​ൻ 15.50 ല​ക്ഷം രൂ​പ​യാ​ണ് ക​പി​ൽ സി​ബ​ലി​ന്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtgovernorkerala govtArif Mohammed Khan
News Summary - Govt to court against governor
Next Story