കോവിഡ് വാക്സിൻ രജിസ്ട്രേഷൻ അക്ഷയയിൽ സൗജന്യമായി ചെയ്യണമെന്ന് സർക്കാർ
text_fieldsതൃശൂർ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പെടുക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷന് പണമീടാക്കുന്നത് സർക്കാർ തടഞ്ഞു. രജിസ്ട്രേഷൻ സൗജന്യമായി ചെയ്ത് നൽകണമെന്ന് അറിയിച്ച് ഐ.ടി മിഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് വാക്സിൻ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളെ ഏറെ പേരും ആശ്രയിച്ച് തുടങ്ങിയിരുന്നു. 20 മുതൽ 100 രൂപ വരെ ഇതിനായി ഈടാക്കിയിരുന്നു. ഒരു കുടുംബത്തിനാകെ രജിസ്റ്റർ ചെയ്യുമ്പോൾ വൻ തുകയാണ് ഈ ഇനത്തിൽ വേണ്ടി വന്നിരുന്നത്. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്.
സി.പി.എം നിയന്ത്രിത സി.ഐ.ടി.യു അഫിലിയേറ്റഡ് സംഘടനയായ അസോസിയേഷൻ ഓഫ് ഐ.ടി എംേപ്ലായീസ് ഇതിനെതിരെ രംഗത്ത് വന്നു. കോവിഡ് സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സൗജന്യമായി ചെയ്ത് നൽകണമെന്ന ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും സംഘടന മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചു.
സൗജന്യ രജിസ്ട്രേഷൻ നടപ്പാക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു. വിവിധ നിർദേശങ്ങളും ഇതിനായി സംഘടന സമർപ്പിച്ചിട്ടുണ്ട്. സൗജന്യ രജിസ്ട്രേഷൻ എന്ന വാർത്ത വരുമ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറും. ഇത് നിയന്ത്രിക്കാൻ പൊലീസിെൻറ ഭാഗത്തുനിന്ന് സംവിധാനമുണ്ടാവണം.
ഒരുകോടി ഡോസ് വാക്സിൻ പ്രത്യേകമായി കൊടുക്കാൻ തീരുമാനിക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേകമായി ലോഗിൻ അനുവദിക്കണം. രജിസ്ട്രേഷൻ നടപടികൾക്കായി രണ്ട് ജീവനക്കാരെയെങ്കിലും മാറ്റിവെക്കേണ്ടി വരും. രജിസ്ട്രേഷൻ നടത്തി ടോക്കൺ പ്രിൻറ് ഔട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. പ്രിൻറ് ഔട്ട് എടുക്കാനും ഇൻറർനെറ്റ്, ൈവദ്യുതി, ജീവനക്കാരുെട വേതനം എന്നീ ഇനത്തിലും വൻ തുക െചലവ് വരും. അതിനാൽ സൗജന്യ രജിസ്ട്രേഷന് സർക്കാർ അക്ഷയക്ക് ചെറിയ ഓണറേറിയമോ, അല്ലെങ്കിൽ രജിസ്ട്രേഷനും പ്രിൻറ് ഒൗട്ടിനുമായി ഒരു രജിസ്ട്രേഷന് 10 രൂപ ഇനത്തിൽ നൽകാനോ തയാറാവണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 2019ൽ ചെയ്ത മസ്റ്ററിങ് ഫണ്ട്, ഇക്ഷൻ വെബ്കാസ്റ്റ് ഫണ്ട്, ആധാർ ഫണ്ടുകൾ എന്നിങ്ങനെ ഇനിയും വൻ തുക അക്ഷയ കേന്ദ്രങ്ങൾക്ക് ലഭ്യമാകാനുണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ സൗജന്യ രജിസ്ട്രേഷൻ വലിയ ബാധ്യതയാകുമെന്നുമാണ് സംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.