Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ മൂഫിയയുടെ...

സർക്കാർ മൂഫിയയുടെ കുടുംബത്തോടൊപ്പം -  മന്ത്രി പി.രാജീവ്

text_fields
bookmark_border
സർക്കാർ മൂഫിയയുടെ കുടുംബത്തോടൊപ്പം -  മന്ത്രി പി.രാജീവ്
cancel
camera_altമൂഫിയയുടെ പിതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുന്നു

ആലുവ: സർക്കാർ മൂഫിയയുടെ കുടുംബത്തോടും അവരുടെ വികാരത്തോടുമൊപ്പമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മൂഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സി.ഐയുടെ കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും .

ഇക്കാര്യത്തിൽ വിട്ടു വീഴ്ചയുണ്ടാവില്ല എന്നു മാത്രമല്ല, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മന്ത്രിയെത്തിയത്. മന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പിതാവ് ദിൽഷാദിന് സംസാരിക്കാൻ നൽകി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്‌ഥനെതിരായ നടപടി മുഖ്യമന്ത്രി ഉറപ്പു നൽകി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ നേരിട്ടു വിളിക്കാൻ ഫോൺ നമ്പർ നൽകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mofiya suicide caseminister rajeev
News Summary - govt with mofiya's family -minister rajeev
Next Story