അധ്യാപികമാരെ ആഘോഷപൂർവം തിരികെയെടുത്ത പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്
text_fieldsകൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂർവം തിരികെയെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്മെൻറിന് നിര്‍ദേശം നല്കി.
പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്നും അധ്യാപികമാരെ തിരികെയെടുത്തതില് പ്രിന്‍സിപ്പലിെൻറ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. സ്കൂളിെൻറ നടപടി ന്യായീകരിക്കാനാകില്ല. ഐ.സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലിെൻറ പ്രായപരിധി 60 വയസ്സാണെന്നും ഇദ്ദേഹത്തിന് വയസ്സിളവ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
ഗൗരി നേഘാ കേസിെൻറ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അധ്യാപികമാര്‍ പ്രതികളായ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷാകർത്താക്കൾ രംഗെത്തത്തിയ സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത.്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.