ജി.പി.എസ്; ചരക്ക് വാഹനങ്ങളെ ഒഴിവാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: അമിതേവഗത്തിന് മൂക്കുകയറിടുന്നതിനും സഞ്ചാരദിശ അറിയുന്നതിനുമായി നിർദേശിച്ചിരുന്ന ജി.പി.എസ് ഘടിപ്പിക്കലിൽനിന്ന് ചരക്ക് വാഹനങ്ങളെ ഒഴിവാക്കാൻ നീക്കം. 2020 ഫെബ്രുവരി 29ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ചരക്ക് വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കണമെന്ന് മോ
േട്ടാർ വാഹനവകുപ്പ് നിർദേശം നൽകിയിരുന്നു. ഉടമകളുടെ അഭ്യർഥനയെ തുടർന്ന് സമയപരിധി നീട്ടിയെങ്കിലും ഇപ്പോൾ പൂർണമായും ഒഴിവാക്കാനാണ് ആേലാചന നടക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ റൂളിൽ ഭേദഗതി വരുത്തുകയും ജി.പി.എസ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തെന്നും ഇൗ സാഹചര്യത്തിലാണ് ചരക്ക് വാഹനങ്ങളെ ഒഴിവാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 2016 ഒക്ടോബറിലാണ് എല്ലാ വാഹനങ്ങൾക്കും ജി.പി.എസ് നിർബന്ധമാക്കി കേന്ദ്രം ഉത്തരവിറങ്ങിയത്. എന്നാൽ 2019 നവംബറിലെ റൂൾ ഭേദഗതിയിൽ കേന്ദ്രസർക്കാർ ജി.പി.എസ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയയെന്നും ഇതാണ് സംസ്ഥാനത്തും ഇളവിന് കാരണമെന്നുമാണ് സർക്കാർ നിലപാട്. നാഷനൽ പെർമിറ്റ് ഒഴികെയുള്ള ചരക്ക് വാഹനങ്ങൾക്കാണ് ഇളവ് നൽകുക. നാഷനൽ പെർമിറ്റ് വാഹനങ്ങളെ ജി.പി.എസിെൻറ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു.
അതേസമയം ഇപ്പോൾ പരിഗണിക്കുന്ന കേന്ദ്ര റൂൾ ഭേദഗതി വന്നശേഷം 2020 ഫെബ്രുവരി 29 േലാറികൾക്ക് ജി.പി.എസ് ഘടിപ്പിക്കാനുള്ള അവസാന ദിനമായി നിശ്ചയിച്ച് സംസ്ഥാനം ഉത്തരവിറക്കിയത് എന്തിനെന്നത് വ്യക്തമല്ല. ടിപ്പർ ലോറികളുടെയടക്കം വേഗവും ദിശയുമടക്കം കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാനാകുമെന്നതാണ് ജി.പി.എസിെൻറ േനട്ടം. നിയമ ലംഘനങ്ങളുണ്ടായാൽ ൈകയോടെ പിടികൂടാം. സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിൽ മാത്രം ജി.പി.എസ് മതിയെന്നും ചരക്ക് വാഹനങ്ങളെ ഒഴിവാക്കാനും മോേട്ടാർ വാഹനവകുപ്പ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് മോേട്ടാർ വാഹനവകുപ്പും സർക്കാറിനോട് വ്യക്തത ആരാഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.