സ്കൂൾ ബസുകളിൽ തിങ്കളാഴ്ച മുതൽ ജി.പി.എസ് നിർബന്ധം
text_fieldsകോട്ടയം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ ബസിലും തിങ്കളാഴ്ച മുതൽ ജി.പി.എസ് സംവിധാനം നിലവിൽ വരും. ആദ്യഘട്ടമായി സ്കൂൾ ബസുകളിലും തുടർന്ന് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിലും ടാങ്കറുകളിലും ചരക്കുവാഹനങ്ങളിലും ഇത് നിർബന്ധമാക്കും. നിശ്ചിത ദിവസത്തിനകം ജി.പി.എസ്ഘടിപ്പിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഗതാഗത കമീഷണർ നൽകി. ഇത്തരം വാഹനങ്ങൾക്ക് പരിശോധന സർട്ടിഫിക്കറ്റ് നൽകില്ല.
ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടും അല്ലാതെയും സ്കൂൾ വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് ഇൗ നടപടി. ഇതിന് വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻറ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിന് രൂപം നൽകിയിരുന്നു. തലസ്ഥാനത്തെ ഗതാഗത കമീഷണറേറ്റിലാവും കേന്ദ്രീകൃത കൺട്രോൾ റൂം പ്രവർത്തിക്കുക. മുഴുവൻ ആർ.ടി.ഒ ഒാഫിസിലും ഇൗ സംവിധാനം സ്ഥാപിച്ചു. ഇതിലൂടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാൻ മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയും.
അപകടരഹിത ഡ്രൈവിങ്ങാണ് ലക്ഷ്യമിടുന്നത്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ പിടികൂടുന്നതോടൊപ്പം അപകടസാധ്യത കണ്ടെത്താനും സംശയകരമായ സാഹചര്യത്തിൽ നിർത്തിയിടുന്നതും ഇൗ സംവിധാനത്തിലൂടെ കാണാനാവും. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അനാവശ്യ പ്രവണതകൾ, മോശം പെരുമാറ്റങ്ങൾ എന്നിവയെല്ലാം മാസ്റ്റർ കൺേട്രാൾ റൂമിൽ അറിയാനാവും. വിവരങ്ങളുടെ സന്ദേശം എസ്.എം.എസ് ആയി വകുപ്പ് ആസ്ഥാനത്തിന് പുറെമ സ്കൂൾ അധികൃതർക്കും പൊലീസിനും മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ലഭിക്കും. രക്ഷിതാക്കൾക്കും ബസിെൻറ ഗതി അറിയാനാവും.
സംവിധാനം നിലവിൽവരുന്നതോടെ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പ് കമീഷണർ നിർദേശം നൽകി. 15 കമ്പനിയുടെ മോഡലുകളാണ് ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുള്ളത്. ഇതിൽ ഇഷ്ടമുള്ളത് വാഹന ഉടമകൾക്ക് തെരഞ്ഞെടുക്കാം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ അനുമതിയുള്ള സ്ഥാപനങ്ങളാണിത്. വില 10,000 രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.