കഞ്ചാവ് കേസിൽ മകനെ രക്ഷിക്കാന്‍ ശ്രമം: എസ്.ഐക്ക് സസ്പെൻഷൻ; നടപടി വിരമിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ
text_fieldsകൊച്ചി: 28 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ മകനെ രക്ഷിക്കാന്‍ ശ്രമിച്ച കേസിൽ എസ്.ഐക്ക് സസ്പെൻഷൻ. എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സാജനെയാണ് സസ്പെൻഡ് ചെയ്തത്. മേയ് 30ന് വിരമിക്കാനിരിക്കെയാണ് നടപടി നേരിട്ടത്. ആലുവ റൂറൽ പൊലീസ് എസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സാജനെയും മകൻ നവീനെയും അറസ്റ്റ് ചെയ്തു.
ആലുവയിൽ 28 കിലോ കഞ്ചാവ് കടത്തിയ കേസിൽ സാജന്റെ മകൻ നവീൻ അറസ്റ്റിലായിരുന്നു. ഇതടക്കം നാല് എക്സൈസ് കേസുകളിൽ പ്രതിയാണ് നവീൻ. കേസിൽ നിന്ന് രക്ഷിക്കുകയും വിദേശത്തേക്ക് കടക്കാൻ സഹായിക്കുകയും ചെയ്തുവെന്നാണ് സാജനെതിരായ കുറ്റം. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താൻ സാജൻ ശ്രമിക്കുകയായിരുന്നു. സാജനും മകൻ നവീനും ഉൾപ്പടെ ഏഴ് പ്രതികളാണ് കേസിൽ പിടിയിലായത്. റിമാൻഡിലായ ഇവരെ ആലുവ സബ്ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.