കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
text_fieldsകൊല്ലം: അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച സ്ത്രീധന പീഡന കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാനെന്ന പേരിൽ കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങവെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ അബ്ദുൽ സലിം വിജിലൻസ് പിടിയിലായി.
അഞ്ച് വർഷത്തിന് മുമ്പ് അബ്ദുൽ സലിം ചവറ പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയപ്പോൾ പരാതിക്കാരനായ ഫൈസൽ പ്രതിയായി ഒരു സ്ത്രീധന പീഡന കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. കോടതിയിൽ ഇപ്പോൾ വിചാരണയിലിരിക്കുന്ന ഈ കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച അബ്ദുൽ സലിമിന് കോടതിയിൽ നിന്നും സമൻസ് വന്നിരുന്നു.
തുടർന്ന് സലിം ഫോണിൽ ഫൈസലിനെ ബന്ധപ്പെട്ട് കോടതിയിൽ അനുകൂലമായി മൊഴി നൽകുന്നതിന് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെത്ര. ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ. അശോക് കുമാറിനെ വിവരം അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം കരുനാഗപ്പള്ളിയിലെ അബ്ദുൽ സലിമിെൻറ ബന്ധുവിെൻറ ജ്വല്ലറിയിൽ െവച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സമയത്തും പരാതിക്കാരനിൽനിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പരാതിയുണ്ട്.
ഇൻസ്പെക്ടർമാരായ എം. അജയനാഥ്, ജി.എസ്.ഐമാരായ ഹരിഹരൻ, സുനിൽ, എ. ഫിലിപ്പോസ്, എസ്.ഐമാരായ അജയൻ, ജയഘോഷ്, സുരേഷ് കുമാർ, എസ്.സി.പി.ഒമാരായ ദീപൻ, ശരത് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.