തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നേറ്റം
text_fieldsതിരുവനന്തപുരം: തദ്ദേശ ഉപെതരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുന്നേറ്റം. 18 വാർഡുകളിൽ 10ലും ഇടതു മുന്നണി വിജയിച്ചപ്പോൾ യു.ഡി.എഫ് നാലിടത്തും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. യു.ഡി.എഫിൽനിന്ന് നാലുസീറ്റുകൾ ഇടതുമുന്നണി പിടിച്ചെടുത്തു.
തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിൽ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് ബി.ജെ.പി പിടിച്ചെടുത്തത്. ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയി. 26 വോട്ടാണ് ബി.ജെ.പിയിലെ ശ്രീമിഥുെൻറ ഭൂരിപക്ഷം. മാറനല്ലൂർ പഞ്ചായത്തിൽ ഒമ്പത് അംഗങ്ങളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
കോൺഗ്രസിന് എട്ടും ഇടതിന് മൂന്നും സീറ്റുകളുണ്ട്. കാസർകോട് കടപ്പുറം സൗത്ത് വാർഡ് ബി.ജെ.പിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു.
എൽ.ഡി. എഫ് വിജയിച്ച ജില്ല, വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ:
പത്തനംതിട്ട- കോട്ടാങ്ങൽ- കോട്ടാങ്ങൽ കിഴക്ക് എബിൻ ബാബു- (102), കോട്ടയം- ഉദയനാപുരം- വാഴമന -രശ്മി- (277), കല്ലറ- കല്ലറ പഴയപള്ളി- അർച്ചന രവീന്ദ്രൻ- (89), പാമ്പാടി- നൊങ്ങൽ- റൂബി തോമസ്- (21), തൃശൂർ -മാള- പതിയാരി- കെ.സി.രഘുനാഥൻ- (221), പാലക്കാട്- കൊടുവായൂർ- ചാന്തിരുത്തി- സി.എം പത്മകൃഷ്ണൻ- (224), മലപ്പുറം- എടക്കര- പള്ളിപ്പടി- എം.കെ.ചന്ദ്രൻ- (6), വയനാട്- നൂൽപ്പുഴ- കല്ലുമുക്ക്- ഷീന-(165), കണ്ണൂർ- തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- ധർമടം- സീമ പി.- (2249), മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്തിലെ കാരയിൽ വാർഡിൽ നൂർജഹാൻ- (77).
യു.ഡി.എഫ്. വിജയിച്ച വാർഡുകൾ:
തിരുവനന്തപുരം- അമ്പൂരി- അമ്പൂരി- പി.എസ്.നൈനാൻ- (61), കണ്ണൂർ- പയ്യാവൂർ- ചമതച്ചാൽ -ജയൻ മല്ലിശ്ശേരി (-312), മൂർക്കനാട്- കൊളത്തൂർ പലകപ്പറമ്പ്- കെ.പി. ഹംസ മാസ്റ്റർ-(138), ആലപ്പുഴ- ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- തൃക്കുന്നപ്പുഴ -ശ്രീകല- (147), മലപ്പുറം- കോട്ടക്കൽ നഗരസഭ- ചീനംപുത്തൂർ- എം.ഗിരിജ- (147), കോഴിക്കോട് -ഫറോക്ക് നഗരസഭ- കോട്ടപ്പാടം- ഇ.കെ. താഹിറ-(156). കാസർകോട് നഗരസഭയിലെ കടപ്പുറം സൗത്ത് വാർഡിൽ റഹ്ന എസ്. (84) ഇൗ സീറ്റ് ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.