അയച്ചോളൂ, ഗ്രാമസഭയിലേക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും
text_fieldsകോഴിക്കോട്: ഗ്രാമസഭകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അഭിപ്രായങ്ങൾ ഓൺലൈനിലൂടെ അറിയിക്കാനും പദ്ധതി രൂപവത്കരണം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനുമുള്ള ‘ഗ്രാമസഭ പോർട്ടലുകൾ’ പൂർണസജ്ജം. ഗ്രാമസഭയിലോ വാർഡ് സഭയിലോ പെങ്കടുക്കാൻ സമയമില്ലെങ്കിൽ ഗ്രാമസഭ പോർട്ടലുകളിലൂടെ പരാതികളും നിർദേശങ്ങളും ജനപ്രതിനിധികളുമായി പങ്കുവെക്കാം.
ആയിരത്തോളം അഭിപ്രായങ്ങളാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ -134 എണ്ണം. കുറവ് ഇടുക്കിയിൽ -13. ഇൻഫർമേഷൻ കേരള മിഷെൻറ സാങ്കേതിക സഹായത്തോടെയാണ് തദ്ദേശഭരണ വകുപ്പിെൻറ പോർട്ടൽ തയാറാക്കിയത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ https://gramasabha.lsgkerala.gov.in എന്ന വൈബ്സൈറ്റിൽ പ്രവേശിച്ചശേഷം രജിസ്റ്ററിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ജില്ലയും പഞ്ചായത്തും വാർഡും തിരഞ്ഞെടുത്ത് പേരും മൊബൈൽ നമ്പറും നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. മൊബൈൽ നമ്പർ, ഇ-മെയിൽ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തിയാൽ യൂസർ നെയിമും പാസ്വേർഡും ലഭിക്കും. ഇതിനുശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും അയക്കാവുന്നതാണ്.
പോർട്ടലിെൻറ
ഉപയോഗങ്ങൾ
•പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തും അല്ലാതെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും ഫോട്ടോ സഹിതം പങ്കുവെക്കാം. സമർപ്പിച്ച വിവരങ്ങൾ ബന്ധപ്പെട്ട വാർഡ് അംഗത്തിെൻറ ലോഗിനിൽ എത്തും. വാർഡ് അംഗത്തിെൻറ മറുപടിയും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് കാണാം
•പഞ്ചായത്തുകളുടെ ഗ്രാമസഭ സംബന്ധിച്ചും പൊതുവായതുമായ എല്ലാ അറിയിപ്പുകളും പോർട്ടൽ വഴി ലഭിക്കും
•വാർഡുകളിൽ നടക്കുന്ന പദ്ധതികൾ, അവയുടെ നിലവിലെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.