മാർഗരേഖക്ക് വിരുദ്ധമായി ഗ്രാമീൺ ബാങ്ക് തലപ്പത്ത് വീണ്ടും മാറ്റം
text_fieldsമലപ്പുറം: കേന്ദ്രസർക്കാറിെൻറ മാർഗരേഖക്ക് വിരുദ്ധമായി കേരള ഗ്രാമീൺ ബാങ്കിെൻറ ചെയർമാനെ കനറ ബാങ്ക് മാറ്റുന്നു. കെ.ജി.ബിയിൽ ഒരു വർഷത്തിനിടെ തലവൻമാരായി എത്തിയത് മൂന്നുപേർ. രണ്ടുമാസം മുെമ്പത്തിയ ചെയർമാനെ മാറ്റി പുതിയ ആളെ നിയമിക്കാനാണ് സ്പോൺസേഡ് ബാങ്കായ കനറബാങ്ക് നീക്കമാരംഭിച്ചത്. തലവൻമാരെ ഇടക്കിടെ മാറ്റുന്നത് ബാങ്കിെൻറ സുഗമമായ പ്രവർത്തനത്തിന് തടസ്സമായിരിക്കുകയാണ്. കേരളത്തിൽ 631 ശാഖകളുള്ളതും മികച്ചരീതിയിൽ പ്രവർത്തിക്കുന്നതുമായ പൊതുമേഖല ബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. മറ്റ് പൊതുമേഖല, വാണിജ്യ ബാങ്കുകളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുേമ്പാൾ കെ.ജി.ബി നല്ല ലാഭത്തിലാണ്. കനറ ബാങ്ക് ഡി.ജി.എമ്മുമാരാണ് മലപ്പുറം ആസ്ഥാനമായ കെ.ജി.ബിയുടെ ചെയർമാൻമാരായി വരാറുള്ളത്. കെ.വി. ഷാജിക്കുശേഷം ആറ് മാസത്തോളം കെ.ജി.ബിയെ നയിച്ച രവികൃഷ്ണൻ, സി.ബി.െഎ കേസിൽ അറസ്റ്റിലായതോടെ ഇദ്ദേഹത്തെ മാറ്റി.
ഇതിനുശേഷം രണ്ട് മാസത്തോളം കൃഷ്ണമൂർത്തി വർക്കിങ് ചെയർമാനായി. പിന്നീട്, ബംഗളൂരു സ്വദേശിയായ നാഗേഷ് വൈദ്യയെ ചെയർമാനാക്കി. ഇദ്ദേഹം ചുമതലയേറ്റ് രണ്ട് മാസമാകുന്നതിനിടെയാണ് വീണ്ടും ചെയർമാനെ മാറ്റുന്നത്. നാഗേഷ് വൈദ്യ കർണാടകയിലെ പ്രഗതി കൃഷ്ണ ഗ്രാമീൺ ബാങ്കിെൻറ തലപ്പത്ത് നിയമിതനാകുമെന്നാണ് സൂചന. കെ.ജി.ബിയിൽ 20 ശതമാനം ഒാഹരി പങ്കാളിത്തമുള്ള സംസ്ഥാന സർക്കാറിന് ഡയറക്ടർ ബോർഡിൽ രണ്ടുപേരുടെ പ്രാതിനിധ്യമുണ്ട്.
ചെയർമാൻമാെര മാറ്റുന്നതടക്കം നയപരമായ തീരുമാനങ്ങളിൽ ഒന്നും സർക്കാർ ഇടപെടാറില്ല. സ്പോൺസേഡ് ബാങ്കിെൻറ തലപ്പത്തെ തന്നിഷ്ടവും വ്യക്തിതാൽപര്യങ്ങളുമാണ് കെ.ജി.ബിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങൾക്കും പിന്നിൽ. ചെയർമാൻമാരെ മാറ്റുന്നതിന് മാനദണ്ഡം നിശ്ചയിച്ചുള്ള കേന്ദ്രസർക്കാർ മാർഗനിർദേശവും കനറ ബാങ്ക് ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.