Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചുമകനെ...

കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

text_fields
bookmark_border
കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു
cancel

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട വടക്കേതാഴത്ത് സലീമാണ്​ (62) മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചോടെയാണ്​ അപകടം. ഈരാറ്റുപേട്ട ഗവ. എം.എൽ.പി.എസിലെ വിദ്യാർഥി സുൽത്താനെ (ഒമ്പത്​) രക്ഷിക്കുന്നതിനിടെയാണ്​ സംഭവം.

സ്​കൂൾ കഴിഞ്ഞ്​ വീട്ടിലെത്തിയശേഷം സുൽത്താൻ മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോകുകയായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഇരുവരെയും കരക്ക്​ എത്തിച്ചെങ്കിലും സലീം മരിച്ചു.

സലീമിന്‍റെ ഭാര്യ സലീന. മക്കൾ: ​െഷമീർ, ഷെഫിൻ ഷെജീന, സുലൈമാൻ. ​െഷമീറിന്‍റെ മകനാണ്​ സുൽത്താൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Grandfather drowned while saving his grandson
Next Story