ആറുവയസുകാരിയെ പീഡിപ്പിച്ച മുത്തശ്ശിയുടെ കാമുകന് ഇരട്ട ജീവപര്യന്തം; കുട്ടിയുടെ സഹോദരിക്കും പീഡനം, വിധി അഞ്ചിന്
text_fieldsതിരുവനന്തപുരം: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 68കാരന് ഇരട്ട ജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
മുത്തശ്ശിയുടെ കാമുകനാണ് പ്രതി വിക്രമൻ. 2020-21 കാലയളവിൽ ഒൻപത് വയസുള്ള സഹോദരിയുടെ മുന്നിൽ വെച്ചാണ് ആറു വയസുകാരിയെ ഇയാൾ പീഡിപ്പിച്ചത്. ഒൻപത് വയസുകാരിയെയും ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയിരുന്നു. ഈ കേസിൽ നവംബർ അഞ്ചിന് വിധിപറയും.
മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തശ്ശിക്കായിരുന്നു ഇവരുടെ സംരക്ഷണ ചുമതല. പ്രതിയായ വിക്രമൻ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. അശ്ലീല വിഡിയോ കാണിച്ചും ഉപദ്രവിച്ചും നിരന്തരമായി ഇയാൾ കുട്ടികളെ പീഡിപ്പിക്കുമായിരുന്നു. കുട്ടികളുടെ മുൻപിൽ വെച്ച് പ്രതിയും കാമുകിയായ മുത്തശ്ശിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
വീടിന്റെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്നത്. ഇതിനാൽ കരച്ചിൽ പോലും പുറത്ത് കേൾക്കുമായിരുന്നില്ല. ഒരിക്കൽ വാതിലടക്കാതെ ഉപദ്രവിച്ചപ്പോൾ അയൽക്കാരൻ കണ്ടതോടെയാണ് കൊടുംക്രൂരത പുറംലോകമറിയുന്നത്.
രണ്ട് കുട്ടികളും നിലവിൽ അഭയകേന്ദ്രത്തിലാണ് താമസം. മംഗലാപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.അൻസാരി, കെ.തോംസൺ, സജീഷ് എച്ച്.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍. അഡ്വ. അതിയന്നൂര്‍ ആര്.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.