Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽപാളത്തിൽ...

റെയിൽപാളത്തിൽ എട്ടിടത്ത്​ കരിങ്കൽ ചീളുകൾ; ഏറനാട് എക്പ്രസ് വേഗം കുറച്ചതിനാൽ വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
train
cancel

ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിതോട് ഭാഗത്ത് റെയിൽപാളത്തിൽ എട്ടിടങ്ങളിൽ കരിങ്കൽ ചീളുകൾ വെച്ച നിലയിൽ. കല്ലുകൾ ശ്രദ്ധയിൽപെട്ട ഏറനാട് എക്പ്രസിലെ എൻജിൻ ഡ്രൈവർ ട്രെയിൻ വേഗം കുറച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കുണ്ടായിത്തോട് റെയിൽവേ അടിപ്പാതയിൽനിന്ന് മാറി പടിഞ്ഞാറ് ഭാഗത്ത് എട്ടിടത്താണ്​ രണ്ടാം പാളത്തിൽ കരിങ്കൽ ചീളുകൾ​െവച്ചതായി കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടു മണിയോടെയാണ് സംഭവം. ട്രാക്കിലെതന്നെ കരിങ്കൽ ചീളുകളാണ് ഇവ.

രണ്ടാം ട്രാക്കിലൂടെ വരുകയായിരുന്ന ഏറനാട് എക്സ്പ്രസ് എൻജിൻ ഡ്രൈവറുടെ ശ്രദ്ധയിൽ കരിങ്കൽ ചീളുകൾ കണ്ടതോടെ തീവണ്ടിയുടെ വേഗം കുറച്ച് കല്ലുകൾക്ക് മുകളിലൂടെ കടന്നുപോവുകയായിരുന്നു. വണ്ടിയ​ിലെ ജീവനക്കാർ കോഴിക്കോട് റെയിൽവേ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന്‌ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കുട്ടികൾ കളിക്കു​േമ്പാൾ ​െവച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayernad express
News Summary - Granite cracks in eight places on the rail
Next Story