Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്റെ വ്യവസായിക...

കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് ഗ്രാഫീന്‍ പാര്‍ക്ക് ശക്തിപകരുമെന്ന് പി.രാജീവ്

text_fields
bookmark_border
കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് ഗ്രാഫീന്‍ പാര്‍ക്ക് ശക്തിപകരുമെന്ന് പി.രാജീവ്
cancel

കൊച്ചി: നിര്‍ദിഷ്ട ഗ്രാഫീന്‍ വ്യവസായ പാര്‍ക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതല്‍ ശക്തിപകരുമെന്ന് മന്ത്രി പി.രാജീവ്. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മുതല്‍ക്കൂട്ടാകും ഗ്രാഫീന്‍. ഗ്രാഫീന്‍ നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണ്. ഗ്രാഫീന്‍ അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്‌ഐഡിസിയും കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ ഗ്രാഫീന്‍ രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉല്‍പ്പാദനം മുതല്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീന്‍. അതിനാല്‍ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെന്‍സിലില്‍ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീന്‍ വേര്‍തിരിച്ചെടുക്കാനും എളുപ്പമാണ്.

വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവല്‍ക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നു. ഗ്രാഫീന്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളില്‍ ഒന്നാണ്. മാത്രമല്ല നിരവധി ഉല്‍പ്പന്നങ്ങളിലേക്കു ചേര്‍ക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാര്‍ബണ്‍രഹിത ലക്ഷ്യങ്ങള്‍ സുസ്ഥിരമായി കൈവരിക്കുന്നതില്‍ ഗ്രാഫീനിന് നിര്‍ണായകമായ പങ്കുണ്ടാകും.

സംരംഭകത്വത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ആറുമാസത്തിനകം 60,000 രജിസ്‌ട്രേഷന്‍ നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങള്‍ക്കാണു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍, കെഎസ്‌ഐഡിസി എംഡി: എസ്. ഹരികിഷോര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. Rajeev
News Summary - Graphene Park will boost Kerala's industrial progress - Minister P. Rajeev
Next Story