കമ്പനിയുടെ സാമ്പത്തികാവസ്ഥ മോശമായാലും ഗ്രാറ്റ്വിറ്റി നിഷേധിക്കാനും വൈകിപ്പിക്കാനുമാകില്ല –ഹൈകോടതി
text_fieldsകൊച്ചി: തൊഴിൽ ഉടമയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ നിഷേധിക്കാനും വൈകിക്കാനുമാകില്ലെന്ന് ഹൈകോടതി.
വിരമിക്കുന്നതോ പിരിച്ചുവിടുന്നതോ ആയ ജീവനക്കാരന് ഗ്രാറ്റ്വിറ്റി നൽകണമെന്നാണ് നിയമം. അപേക്ഷിക്കാനുള്ള സമയപരിധി അതിനു ബാധകമല്ല. തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റ്വിറ്റി നൽകാൻ തൊഴിൽ ഉടമക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വൈകി നൽകിയ അപേക്ഷയിൻമേൽ ഗ്രാറ്റ്വിറ്റി വിതരണം ചെയ്യാനുള്ള ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം നാട്ടകം ട്രാവൻകൂർ സിമൻറ് നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
സാമ്പത്തിക സ്ഥിതി മോശമാണെന്ന കമ്പനിയുടെ വാദം കോടതി അംഗീകരിച്ചില്ല. തൊഴിലാളികൾക്കു പ്രയോജനകരമായ ഒരു നിയമമാണ് ഗ്രാറ്റ്വിറ്റിയുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. സ്ഥാപനത്തിന് മോശം സാമ്പത്തിക അവസ്ഥയാണെന്ന പേരിൽ നിയമത്തിെൻറ ഘടന മാറ്റിമറിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കമ്പനിയിൽനിന്ന് 2019ൽ വിരമിച്ച ചിലർ നൽകിയ പരാതിയിലാണ് ഗ്രാറ്റ്വിറ്റി നിയന്ത്രണ അധികാരിയായ െഡപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.