മാസ്ക്കിനും സാനിറ്റൈസറിനും വന്‍ ഡിമാന്‍ഡ്; കുത്തനെ ഉയർന്ന് വിലയും
text_fieldsകേളകം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ മാസ്ക്കിനും സാനിറ്റൈസറിനും വില ഉയരുന്നു.
ഒന്നാംഘട്ടം അയഞ്ഞ വേളയില്‍ മന്ദഗതിയിലായ ഇവയുടെ വിപണി വീണ്ടും ഉണര്ന്നതാണ് വില കുത്തനെ കൂടാന്‍ ഇടയായത്. കോവിഡ് പ്രതിരോധം കടുപ്പിച്ചതോടെ മാസ്ക്കിനും സാനിറ്റൈസറിനും ആവശ്യക്കാര്‍ ഏറിയതും കച്ചവടക്കാര്‍ക്ക് ചാകരയായി.
ഇരട്ട മാസ്ക് ധരിക്കണമെന്ന നിർദേശം വന്നതിനാല്‍ വില്പനയില് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേരത്തെ അഞ്ചു രൂപക്ക് കിട്ടിയിരുന്ന സര്‍ജിക്കല്‍ മാസ്ക്കിന് ഇപ്പോള്‍ ഏഴ് രൂപ മുതല്‍ 15 രൂപ വരെ നല്‍കണം. മൂന്ന് ലെയര്‍ മാസ്ക്കിന് 10 ല്‍നിന്ന് 25 രൂപയായി. എന്‍ 95 മാസ്ക്കുകള്‍ക്കും വന്‍ വിലയാണ്. എന്‍ 95 മാസ്ക്കുകളുടെ പേരില്‍ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിലയും കുറഞ്ഞ സുരക്ഷയുമുള്ള ഇത്തരം എന്‍ 95 മാസ്ക്കുകള്‍ വിപണയില്‍ സജീവമാകുന്നത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതുതന്നെയാണ് സാനിറ്റൈസറിെൻറ അവസ്ഥയും. ഗുണനിലവാരം ഇല്ലാത്തതടക്കം സാനിറ്റൈസറുകള്‍ മലയോരത്ത് വില്പന നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.