ജിഷ എലിസബത്തിന് ഹരിത പത്രപ്രവർത്തക പുരസ്കാരം
text_fieldsതിരുവനന്തപുരം: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത പത്രപ്രവർത്തക അവാർഡ് (അച്ചടി വിഭാഗം) മാധ്യമം സീനിയർ സബ് എഡിറ്റർ ജിഷ എലിസബത്തിന്. ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ് 18 കേരള പ്രൊഡ്യൂസർ വി.എസ്. കൃഷ്ണരാജ് അർഹനായി. 25,000 രൂപ വീതമാണ് അവാർഡ് തുക.
ജൈവ വൈവിധ്യ പരിസ്ഥിതി സംരക്ഷകൻ അവാർഡ് കോഴിക്കോട് പടനിലം ആരാമ്പ്രം എടയാടി പൊയിൽ വീട്ടിൽ വി. മുഹമ്മദ് കോയ, സുൽത്താൻ ബത്തേരി തയ്യിൽ ഹൗസിൽ പ്രസീദ് കുമാർ എന്നിവർ പങ്കിട്ടു. നാടൻ സസ്യ ഇന സംരക്ഷകൻ അവാർഡ് തിരുവമ്പാടി പുരയിടത്തിൽ വീട്ടിൽ പി.ജെ. തോമസ്, തൃശൂർ കൊറ്റനല്ലൂർ ഇടവന വീട്ടിൽ വിനോദ് ഇ.ആർ എന്നിവർ പങ്കിട്ടു. നാടൻ പക്ഷി-മൃഗാദികളുെട സംരക്ഷക വിഭാഗത്തിൽ കോട്ടയം കുറിച്ചിത്താനം വലിയ പറമ്പിൽ പ്രദീപ്കുമാർ എസ്, വൈക്കം വെച്ചൂർ വെളത്തറ വി.എസ്. വിഷ്ണു എന്നിവർ പങ്കിട്ടു. 50,000 രൂപ വീതമാണ് മൂന്ന് അവാർഡും.
ഗവേഷക പുരസ്കാരം സസ്യ വിഭാഗത്തിൽ കോട്ടയ്ക്കൽ സി.എം.പി.ആർ.എ.വി.എ സീനിയർ സയൻറിസ്റ്റ് ഡോ. കെ.എം. പ്രഭുകുമാറും ജന്തു വിഭാഗത്തിൽ കണ്ണൂർ മഞ്ഞക്കി ഹൗസിൽ റോഷ്നാഥ് രമേശും നേടി. നാട്ടു ശാസ്ത്രജ്ഞൻ വിഭാഗത്തിൽ തിരുവനന്തപുരം പാലോട് ഞാറനീലി ജയഭവനിൽ രവികുമാർ കാണി, കൽപറ്റ പഴമുടി പിച്ചൻ ഹൗസിൽ സലിം പി.എം എന്നിവർ അവാർഡ് പങ്കിട്ടു.
ജൈവ വൈവിധ്യ പരിപാലന സമിതി -പീലിക്കോട് ഗ്രാമപഞ്ചായത്ത് കാസർകോട്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കണ്ണൂർ (ഒന്നാം സ്ഥാനം), വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പാലക്കാട് (രണ്ടാം സ്ഥാനം)
കിനാനൂർ -കാരിന്തളം പഞ്ചായത്ത് കാസർകോട് മൂന്നാം സ്ഥാനം.
ഹരിത വിദ്യാലയം -സെൻറ് മേരീസ് ജി.എസ്.എസ് കാഞ്ഞിരപ്പള്ളി, ജി.എസ്.എസ്.എസ് കരുവാക്കുണ്ട് മലപ്പുറം (ഒന്നാം സ്ഥാനം).
ഹരിത കോളജ് -തൃശൂർ ചേലക്കര കോളജ് ഒാഫ് അപ്ലൈയ്ഡ് സയൻസ്, പയ്യന്നൂർ കോളജ് എടാട്ട്
ഹരിത സ്ഥാപനം -കോസ്റ്റൽ പൊലീസ് സ്റ്റേഷൻ നീണ്ടകര
സന്നദ്ധ സംഘടന: ഗ്രീൻ ഹാബിറ്റാറ്റ് െസാസൈറ്റി പാവറട്ടി.
വ്യവസായ സ്ഥാപനം -അപ്പോളോ ടയേഴ്സ് പേരാമ്പ്ര

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.