ജില്ലയില്‍ ഹരിത ടൂറിസം കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
text_fieldsകൊച്ചി: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാതൃകാ ഹരിത ടൂറിസം കേന്ദ്രങ്ങൾ ഒരുങ്ങുന്നു. മുനമ്പം മുസിരിസ് ബീച്ച്, കുഴുപ്പിള്ളി ബീച്ച്, ആമ്പല്ലൂർ മില്ലുങ്കല്‍ തോട് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
കേരളത്തിന്റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം വ്യത്യസ്ത മേഖലകളിൽ പ്രയോഗ സാധ്യതയുള്ളതായി മാറിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലാണ് ഹരിത പെരുമാറ്റ ചട്ടം പ്രാഥമികമായി നടപ്പിലാക്കേണ്ടത്. കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷന്‍, ഡി.ടി.പി.സി. തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, ടോയ്ലറ്റ് സംവിധാനവും ദ്രവമാലിന്യ സംസ്കരണവും കുറ്റമറ്റതാക്കല്‍, എം.സി.എഫുകൾ ബോട്ടിൽ ബൂത്ത് എന്നിവ സ്ഥാപിക്കല്‍, സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പുവരുത്തും. ഇതിനായി സാമൂഹിക പ്രതിബദ്ധത ഫണ്ട് ലഭ്യമാക്കാനുള്ള സാധ്യതകളും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.