എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അറസ്റ്റ് വാറൻറ്
text_fieldsചെന്നൈ: മനുഷ്യവിസർജ്യസംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാതെ അവഗണിച്ച എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. പാരിസ്ഥിതിക വിഷയമായതിനാൽ ജാമ്യം ലഭിക്കും. ചെന്നൈ ബെഞ്ചിൽ നേരിട്ട് ഹാജരായി 10,000 രൂപയുടെ ജാമ്യം എടുക്കണമെന്നും ഉത്തരവിലുണ്ട്.
സെക്രട്ടറിമാരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും സിറ്റി^ റൂറൽ പൊലീസ് കമീഷണർമാർക്കും ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ, വിദഗ്ധസമിതി അംഗം േഡാ. പി.എസ്.റാവു എന്നിവരടങ്ങിയ ബെഞ്ച് നിർേദശം നൽകി. കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കോടതി രണ്ടാഴ്ചകൂടി സമയം നൽകി.
തൃക്കാക്കര, കളമശ്ശേരി നഗരസഭകൾ നൽകിയ സത്യവാങ്മൂലത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ നിന്ന് വ്യതിചലിച്ചതിനാൽ പുതിയ സത്യവാങ്മൂലം നൽകാൻ നിർേദശിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളും കേസിൽ കക്ഷിയാണ്. കേരള ഹൈകോടതി സ്വമേധയാ എടുത്ത കേസ് പാരിസ്ഥിതികവിഷയമായതിനാൽ ഹരിത ട്രൈബ്യൂണലാണ് പരിഗണിക്കുന്നത്.
കൊച്ചിയിലെ വീടുകളിലും ഫ്ലാറ്റുകളിലും നിന്ന് മനുഷ്യവിസർജ്യം ശേഖരിക്കുന്ന ടാങ്കറുകൾ തന്നെ കുടിവെള്ളവിതരണത്തിന് ഉപയോഗിക്കുന്നതായും സംസ്കാരിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പെരിയാറിെൻറ തീരങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും തള്ളുന്നതായും ചൂണ്ടിക്കാട്ടി 2008ൽ കേരള ഹൈകോടതി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.