ഹരിത ട്രിബ്യൂണൽ വിധി സർക്കാറിനേറ്റ തിരിച്ചടി; നികുതിപ്പണമെടുത്ത് പിഴയൊടുക്കാനാവില്ല -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയത് സംസ്ഥാന സർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ നികുതിപ്പണമെടുത്ത് പിഴയൊടുക്കാനാവില്ല. ഉത്തരവാദികളായവരിൽ നിന്നും പിഴയിടാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കരാറുകാരെ സംരക്ഷിക്കാനാണ് സി.പി.എം നീക്കമെന്നും അദ്ദേഹം പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടിയിട്ടും സി.പി.എമ്മിന് കെ.കെ രമയോടുള്ള കലിയടങ്ങിയിട്ടില്ല. വിധവയായ സ്ത്രീക്കെതിരെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
നിയമസഭ പ്രശ്നത്തിൽ സമവായത്തിനാണ് പ്രതിപക്ഷത്തിനും താൽപര്യം. എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ പിന്നാക്കം പോകാനാവില്ല. ചർച്ചക്ക് സർക്കാർ മുൻകൈയെടുത്താൽ പ്രതിപക്ഷം സഹകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.