ജയിലില്‍ ഗ്രീഷ്മക്ക് ഹോബി ചിത്രരചന; കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും
text_fieldsതിരുവനന്തപുരം: മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയുമാണ് ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്ക്കൊപ്പമുള്ളത്. ജയിലിൽ മകളുടെ ദുര്‍വിധി കണ്ട് പിതാവും മാതാവും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മക്ക് ഭാവമാറ്റമില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.
കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് ഗ്രീഷ്മ പെരുമാറുന്നത്. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരിയാണ്. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. ജയിലിലെ 14ാം േബ്ലാക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ.
വധശിക്ഷ ലഭിച്ചവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണ്. എന്നാൽ, അപ്പീൽ സാഹചര്യമുള്ളതിനാൽ അതുണ്ടായില്ല. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ സെല്ലിൽ തന്നെയായിരുന്നു. എന്നാൽ, സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷൽ ജയിലിലേക്ക് മാറ്റി.
ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തിലാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പങ്കുവെക്കുന്നുണ്ട്. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മക്ക് നല്‍കിയിട്ടില്ല.
നേരത്തെ 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞതിനാൽ ജയിലും ചുറ്റുപാടും നന്നായറിയാം. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബിയെന്ന് ജയിൽ അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.