Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സ്റ്റേഷനിൽ...

പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് പൊലീസുകാ​ർക്കെതിരെ നടപടിയെന്ന് റൂറൽ എസ്.പി ശിൽപ

text_fields
bookmark_border
പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് പൊലീസുകാ​ർക്കെതിരെ നടപടിയെന്ന് റൂറൽ എസ്.പി ശിൽപ
cancel

ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ​ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. ഡി ശിൽപ. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്ന ശുചിമുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചിമുറിയിലേക്കാണ് ​ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ നിന്നാണ് അണുനാശിനിയായ ലൈസോൾ എടുത്ത് കുടിച്ചത്.

​ഗ്രീഷ്മയുടെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും എസ്.പി പറഞ്ഞു. ​അണുനാശിനി കഴിച്ച കാര്യം ​ഗ്രീഷ്മ തന്നെ തങ്ങളോട് പറഞ്ഞിരുന്നു. അപ്പോൾതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മജിസ്ട്രേറ്റ് എത്തി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. തെളിവെടുപ്പ് അതിന് ശേഷം മാത്രമേ ഉണ്ടാകൂ. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greeshma R. NairSharon Murder Caseaction against policemenrural sp shilpa
News Summary - Grishma's suicide attempt at the police station; Rural SP Shilpa said action will be taken against two policemen
Next Story