ഗ്രൂപ് അപകട ഇൻഷുറൻസ്; ജീവനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ 15 ലക്ഷത്തിന്റെ പരിരക്ഷ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ് അപകട ഇൻഷുറൻസ് പദ്ധതിയിൽ അപകട മരണ പരിരക്ഷ 10ൽ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി. അപകടമല്ലാതെ മരണങ്ങൾക്കുള്ള പരിരക്ഷ അഞ്ചു ലക്ഷം രൂപയായിരിക്കും. പദ്ധതിയുടെ പേര് ജീവൻ രക്ഷാ പദ്ധതി എന്ന് പുനർനാമകരണം ചെയ്തും ധനവകുപ്പ് ഉത്തരവായി.
വാർഷിക പ്രീമിയം 500 ൽ നിന്ന് 1000 രൂപയായി ഉയർത്തി. 2023 ഏപ്രിൽ ഒന്നു മുതലുള്ള െക്ലയിമുകൾക്കായിരിക്കും ഉയർന്ന പരിരക്ഷ. ഇക്കൊല്ലം ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ അപകട ഇൻഷുറൻസ് പഴയ രീതി തുടരും. സർക്കാർ ജീവനക്കാർ 2023 ലേക്ക് 500 രൂപയാണ് അടച്ചത്. ഏപ്രിൽ മുതൽ ഡിസംബർ വരെ 875 രൂപയായി പ്രീമിയം നിശ്ചയിച്ച സാഹചര്യത്തിൽ 375 രൂപ അധികം അടക്കണം. സ്വയംഭരണ-പൊതുമേഖല-സഹകരണ സ്ഥാപനങ്ങളും സർവകലാശാല ജീവനക്കാർ, എസ്.എൽ.എ.ആർ ജീവനക്കാർ തുടങ്ങിയവരും ഇതിനു പുറമെ ജി.എസ്.ടിയും നൽകണം.
കെ.എസ്.ആർ.ടി.സിക്കാർക്ക് നിലവിൽ 600 രൂപയും ജി.എസ്.ടിയുമായതിനാൽ 275 രൂപയും ജി.എസ്.ടിയും കൂടി അടക്കണം. വൈദ്യുതി ബോർഡിൽ 850 രൂപയായതിനാൽ 25 രൂപയും ജി.എസ്.ടിയുമാണ് ഈ വർഷം അടക്കേണ്ടത്. റിസർവ് ബറ്റാലിയൻ കമാൻഡോകൾ/ കോസ്റ്റൽ പൊലീസ് ജീവനക്കാർ എന്നിവർ ഈ വർഷം 75 രൂപ കൂടി അടക്കണം. പ്രീമിയം തുക ഫെബ്രുവരി ശമ്പളത്തിൽനിന്ന് കുറവ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.