പൊതുമരാമത്ത് വകുപ്പിലെ 71 എൻജിനീയർമാർക്ക് കൂട്ട ഡെപ്യൂട്ടേഷൻ
text_fieldsമലപ്പുറം: ലോക്ഡൗൺമൂലം തടസ്സപ്പെട്ട നിർമാണപ്രവൃത്തികൾ ഉൾെപ്പടെയുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുവരുന്നതിനിടെ പൊതുമരാമത്ത് വകുപ്പിെല 71 എൻജിനീയർമാർക്ക് കൂട്ട ഡെപ്യൂട്ടേഷൻ. കാസർകോട്, പാലക്കാട് അടക്കമുള്ള ജില്ലയിലുള്ളവരോടാണ് ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരത്തെത്താൻ നിർദേശിച്ച് ഉത്തരവിറക്കിയത്. പുതുതായി രൂപവത്കരിച്ച കേരള റോഡ് ഫണ്ട് ബോർഡിലെ (കെ.ആർ.എഫ്.ബി) പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാനാണ് തിരുവനന്തപുരത്തെ ഓഫിസിലെത്താൻ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒപ്പുവെച്ച ഉത്തരവ് നവംബർ മൂന്നിനാണ് ഇറങ്ങിയത്.
തൊട്ടടുത്ത ദിവസമായ ബുധനാഴ്ച വൈകീട്ടുമുമ്പ് തലസ്ഥാനത്തെ ഓഫിസിൽ ഹാജരാവണമെന്നായിരുന്നു നിർദേശം. സൂപ്രണ്ടിങ് എൻജിനീയർ ഒന്ന്, എക്സിക്യൂട്ടിവ് എൻജിനീയർ 10, അസി. എക്സിക്യൂട്ടിവ് എൻജിനീയർ 30, അസി. എൻജിനീയർ 30 എന്നിങ്ങനെയാണ് മാറ്റം ലഭിച്ചവരുടെ എണ്ണം.
സർവിസ് നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥെൻറ അനുവാദത്തോടെ മാത്രമേ ഡെപ്യൂട്ടേഷൻ പാടുള്ളൂ. എന്നാൽ, യാത്ര തയാറെടുപ്പുകൾക്കുപോലും സമയം നൽകാതെ ഫോണിൽ വിളിച്ച് തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിക്കാനായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.