ജീവനക്കാരുടെ ഗ്രൂപ് ഇൻഷുറൻസ് ആനുകൂല്യം ഇരട്ടിയാക്കി
text_fieldsതിരുവനന്തപുരം: സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്മെൻറ് വഴി സർക്കാർ ജീവനക്കാർക ്ക് ഏർപ്പെടുത്തിയ ഗ്രൂപ് ഇൻഷുറൻസ് സ്കീം (ജി.ഐ.എസ്) ആനൂകൂല്യങ്ങൾ ഇരട്ടിയാക്കി ഉയർത ്തും. 10 രൂപയുടെ ഒരു യൂനിറ്റ് പ്രീമിയത്തിന് ലഭ്യമായ ഇൻഷുറൻസ് ആനുകൂല്യം 10,000ത്തിൽ നിന്ന ് 20,000 ആയി ഉയർത്തും. സർക്കാർ വാങ്ങുന്ന വിവിധ വ്യവസായ ഉൽപന്നങ്ങളിൽ 20 ശതമാനം ചെറുകിട ഇ ടത്തരം വ്യവസായ യൂനിറ്റുകളുടേതായിരിക്കും. ആവശ്യമായ ചട്ടഭേദഗതികൾ സ്റ്റോർ പർച്ചേസ് മാന്വലിൽ വരുത്തും.
വനിതാ സിനിമസംവിധായകരുടെ ബജറ്റ് സിനിമകൾക്ക് പ്രത്യേക ധനസഹായം. ഇതിനായി മൂന്നു കോടി. പ്രേംനസീർ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി ഒട്ടേറെ സാംസ്കാരിക പ്രതിഭകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നവോത്ഥാന നായകരുടെയും സ്മാരകങ്ങൾക്ക് പ്രത്യേക വകയിരുത്തലുകൾ വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ അഞ്ചു കോടി. ഇൗ തുകയിൽനിന്ന് ആവശ്യമായ പണം സാംസ്കാരിക വകുപ്പ് തീരുമാനിക്കും.
എറണാകുളത്ത് പണ്ഡിറ്റ് കെ.പി. കറുപ്പെൻറ സ്മാരക നിർമാണത്തിനായി 25 ലക്ഷം രൂപ. വെങ്ങാനൂരിൽ അയ്യങ്കാളി സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുത്ത് അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളായി മാറ്റും. ഡെപ്യൂട്ടി സ്പീക്കർ ആണ് ഇൗ ആവശ്യം ഉന്നയിച്ചത്. പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.
റാംസർ സൈറ്റുകളായ അഷ്ടമുടി, ശാസ്താംകോട്ട കായലുകളുടെ പാരിസ്ഥിതിക പുനഃസ്ഥാപനം, നവകേരള നിർമാണത്തിൽ പരിഗണിക്കും. ശാസ്താംകോട്ടയുടെ പുനരുദ്ധാരണത്തിന് പദ്ധതി പണം തീരുന്ന മുറക്ക് അധികതുക അനുവദിക്കും. സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നടത്തുന്ന പ്രത്യേക സ്പോർട്സ് ഹോസ്റ്റലുകൾക്കും ഒളിമ്പിക്സ് ലക്ഷ്യമാക്കി നടത്തുന്ന പരിശീലന പരിപാടികൾക്കുമായി മൂന്നു കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.