അവഗണന തുടർക്കഥ; സി.െഎമാരായി വിരമിക്കാനുള്ള മോഹവുമായി ഒരുകൂട്ടം എസ്.െഎമാർ
text_fieldsതിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളും സ്ഥിരെപ്പടുത്തൽ വിവാദങ്ങളും പൊടിപൊടിക്കെ അർഹതപ്പെട്ടിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ കുറേ ഉേദ്യാഗസ്ഥർ.
ക്യാമ്പുകളിലെ തങ്ങളെക്കാൾ ജൂനിയറായ എസ്.െഎമാർക്ക് ഉൾപ്പെടെ അസി. കമാൻഡൻറ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടും കേരള പൊലീസിെല ഒരുകൂട്ടം എസ്.െഎമാർക്കാണ് സി.െഎയായി സർവിസിൽനിന്ന് വിരമിക്കാമെന്ന ആഗ്രഹം മരീചികയായി തുടരുന്നത്.
30 വർഷം സർവിസ് കഴിഞ്ഞ എസ്.െഎമാർക്ക് സി.െഎമാരുടെ ഗ്രേഡ് എങ്കിലും നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നേരിട്ട് എസ്.െഎമാരായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾക്കുള്ളിൽ ഡിവൈ.എസ്.പിയും എസ്.പിയുമൊക്കെയായി സ്ഥാനക്കയറ്റം ലഭിക്കും.
കോൺസ്റ്റബിളായി സർവിസിൽ പ്രവേശിച്ചവർക്ക് 22 വർഷത്തിന് േശഷം ഗ്രേഡ് എസ്.െഎയുടെ പദവി നൽകിയ നടപടി പൊലീസുകാർക്ക് ആശ്വാസമായിരുന്നു. അതിനാൽ 30 വർഷം കഴിഞ്ഞവരെ സർക്കിൾ ഇൻസ്പെക്ടർ (സി.െഎ) ഗ്രേഡിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
അങ്ങനെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കിൽ ഗസറ്റഡ്റാങ്കിൽ സർവിസിൽനിന്ന് വിരമിക്കാനും അവർക്ക് സാധിക്കുമായിരുന്നു. മറ്റ് വകുപ്പുകളിൽ എൽ.ഡി.സിയായി ജോലിയിൽ പ്രവേശിക്കുന്ന വ്യക്തിക്ക് ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ തസ്തികകളിൽ വിരമിക്കാനാകും.
വർഷങ്ങൾക്ക് മുമ്പ് തന്നെ കൃത്യമായ സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് മാറിമാറി വന്ന സർക്കാറുകൾക്ക് പൊലീസുകാർ നിവേദനം നൽകുകയും ചിലർ കോടതിയെ സമീപക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ അതൊന്നും ഫലംകണ്ടില്ല. 95 പേർ തങ്ങളുടെ സ്ഥാനക്കയറ്റം പരിഗണിക്കണമെന്ന ആവശ്യവുമായി നിയമനടപടികളിലേക്ക് കടക്കുകയാണ്.
കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ഭാരവാഹികളിൽ ഭൂരിഭാഗവും നേരിട്ട് എസ്.െഎമാരായി ജോലിയിൽ പ്രവേശിച്ചവരായതിനാൽ തങ്ങളുടെ ഇൗ ആവശ്യത്തിന് അവരും മതിയായ പരിഗണന നൽകുന്നില്ലെന്നാണ് അവഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരാതി.
സർക്കാറിെൻറ കാലാവധി അവസാനിക്കുന്ന ഇൗ സാഹചര്യത്തിൽ പൊലീസ് ഡ്രൈവർമാരായി ജോലിയിൽ പ്രവേശിച്ചവരെ ഉൾപ്പെടെ സി.െഎ സ്ഥാനത്തേക്ക് പരിഗണിക്കാൻ പുതിയ തസ്തികകൾ ഉൾപ്പെടെ സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.