അലിയാതെ കല്ലാമല; കോണ്‍ഗ്രസിൽ ചേരിപ്പോര് രൂക്ഷം
text_fieldsവടകര: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള വിവാദം അവസാനിക്കുന്നില്ല. തോല്‍വിയെ കുറിച്ച് പഠിക്കുന്നതിനായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മമ്പള്ളി ദിവാകരന് വടകരയിലെത്തി വിവിധ നേതാക്കളെ കണ്ട് വിവരശേഖരണം നടത്തി. കെ.പി.സി.സി നേതൃത്വത്തിന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണൻ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ബ്ലോക്ക്, മണ്ഡലം ഭാരവാഹികളില്‍നിന്ന് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കി പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനാണ് തീരുമാനം. ഈ മേഖലയില്‍ ആര്.എം.പി.ഐയും യു.ഡി.എഫും സംയുക്തമായി ജനകീയ മുന്നണിയെന്ന പേരിലാണ് മത്സരിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയായി യു.ഡി.എഫിെൻറ കൈയിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് നഷ്ടപ്പെടാനാണ് ഇതിടയാക്കിയതെന്നാണ് വിമര്‍ശനം. കെ.പി.സി.സി സെക്രട്ടറിയുള്‍പ്പെടെ നേതാക്കള്‍ ഗ്രൂപ് പ്രവര്‍ത്തനം നടത്തുകയും ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചയാള്‍ക്ക് പിന്തുണയുമായെത്തിയതും പ്രദേശത്താകെ യു.ഡി.എഫിനകത്ത് അസ്വാരസ്യം സൃഷ്ടിച്ചെന്നാണ് വിമര്‍ശനം.
ബ്ലോക്കിനു കീഴിലെ മൂന്നു മണ്ഡലം ഭാരവാഹികളും ജനകീയ മുന്നണിക്ക് അങ്കലാപ്പുണ്ടാക്കിയവര്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്.
ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പൊതുവായ ആവശ്യം. അല്ലാത്തപക്ഷം, കോണ്‍ഗ്രസ് കണ്വെന്ഷന് നടത്തി പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.