Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജലീലി​െൻറ...

മന്ത്രി ജലീലി​െൻറ മൊഴി എൻ.ഐ.എയും പരിശോധിച്ചു; അന്വേഷണ പരിധിയിൽ മറ്റൊരു മന്ത്രി കൂടി

text_fields
bookmark_border
മന്ത്രി ജലീലി​െൻറ മൊഴി എൻ.ഐ.എയും പരിശോധിച്ചു; അന്വേഷണ പരിധിയിൽ മറ്റൊരു മന്ത്രി കൂടി
cancel

കൊ​ച്ചി: ന​യ​ത​ന്ത്ര പാ​ഴ്​​സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം സം​ബ​ന്ധി​ച്ച്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ഐ.​എ) അ​ന്വേ​ഷ​ണ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ലേ​ക്ക്​ നീ​ങ്ങു​ന്നു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​യെ എ​ൻ.​ഐ.​എ​യും ചോ​ദ്യം ചെ​യ്​​തേ​ക്കും. ഇ​തി​​ന്​ മു​ന്നോ​ടി​യാ​യി, എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ ര​ണ്ടു​ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ൽ ജ​ലീ​ൽ ന​ൽ​കി​യ മൊ​ഴി ​ബു​ധ​നാ​ഴ്​​ച ഇ.​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ലെ​ത്തി എ​ൻ.​ഐ.​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രി​ശോ​ധി​ച്ചു. മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തി​െൻറ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​കും ​എ​ൻ.​ഐ.​എ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക. അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ലീ​ലി​ന്​ ക്ലീ​ൻ ചി​റ്റി​ല്ലെ​ന്നും എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ മേ​ധാ​വി ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

മൊ​ഴി ഇ.​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളും ഇ​വ​യും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ട്​ ക​ണ്ടെ​ത്തി​യാ​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​തി​നി​ടെ​യാ​ണ്​ എ​ൻ.​ഐ.​എ സം​ഘം ജ​ലീ​ലി​െൻറ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

മ​റ്റൊ​രു മ​ന്ത്രി​യി​ൽ​നി​ന്ന്​ കൂ​ടി വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി​ക​ളാ​യ സ്വ​പ്​​ന സു​രേ​ഷ്, സ​ന്ദീ​പ്​ നാ​യ​ർ എ​ന്നി​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്​​ടോ​പ്പു​ക​ളും പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ ഈ ​മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​െൻറ തെ​ളി​വ്​ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case
Next Story